പ്രധാന വാർത്തകൾ

സാങ്കേതിക, മെഡിക്കൽ, കോളേജ് വിദ്യാഭ്യാസ വകുപ്പുകളിലെ വിവിധ നിയമനങ്ങൾ: പി.എസ്.സി അഭിമുഖത്തിനുള്ള തീയതികൾ

Jun 29, 2022 at 8:02 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

തിരുവനന്തപുരം: സാങ്കേതികവിദ്യാഭ്യാസ വകുപ്പിലെ എഞ്ചിനീയറിങ് കോളേജുകളിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്) (കാറ്റഗറി നമ്പർ 79/2017) തസ്തികയിലേക്ക് 2022 ജൂലൈ 6, 7, 8 തീയതികളിലും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് (കാറ്റഗറി നമ്പർ 19/2019) തസ്തികയിലേക്ക് 2022 ജൂലൈ 6, 7, 8, 13, 14, 15, 20, 21, 22 തീയതികളിലും👇🏻👇🏻

\"\"


പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).👇🏻👇🏻

\"\"

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഡെർമറ്റോളജി ആന്റ് വെനറോളജി) (കാറ്റഗറി നമ്പർ 322/2020) തസ്തികയിലേക്ക് 2022 ജൂലൈ 6, 7, 8 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇത്
സംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).👇🏻👇🏻

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജുകൾ) സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ
വോക്കൽ ഫോർ ഡാൻസ് (കേരള നടനം) (കാറ്റഗറി നമ്പർ 56/2019) തസ്തികയിലേക്കുള്ള ചുരുക്ക പട്ടികയിലുൾപ്പെട്ടവർക്ക് 2022 ജൂലൈ 14 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച്
അഭിമുഖം നടത്തും. ഉദ്യോഗാർ ികൾക്ക് ഇത് സംബന്ധിച്ച് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്.👇🏻👇🏻

\"\"

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) (കാറ്റഗറി നമ്പർ 296/2019) തസ്തികയിലേക്ക് 2022 ജൂലൈ 13, 14, 15, 20, 21, 22 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച് പ്രൊഫൈൽ
സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).👇🏻👇🏻

\"\"

അഭിമുഖത്തിന് ഹാജരാകുന്നവർ പി.എസ്.സി.യുടെ വെബ്സൈറ്റിൽ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യേണ്ടതാണ്. കോവിഡ് സുരക്ഷാ
മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാൻ പാടുള്ളൂ. അഭിമുഖത്തിന് ഹാജരാകുന്നവർ ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിക്കണമെന്ന നിബന്ധന
ഒഴിവാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വ്യക്തിവിവര കുറിപ്പ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്. പി.എസ്.സി. വെബ്സൈറ്റ്, ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ
എന്നിവ പരിശോധിക്കേണ്ടതാണ്. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.

\"\"

Follow us on

Related News