പ്രധാന വാർത്തകൾ
പരീക്ഷകൾ തുടങ്ങി: എല്ലാ വിദ്യാർഥികൾക്കും വിജയാശംസകൾഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ

അഗ്നിപഥ്: ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് കരസേന അപേക്ഷ ക്ഷണിച്ചു; അവസരം പതിനേഴര മുതല്‍ 23വയസ് വരെയുള്ളവര്‍ക്ക്

Jun 28, 2022 at 3:46 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: സായുധ സേനകളിലേക്കുള്ള നിയമനത്തിനുള്ള അഗ്നിപഥ് പദ്ധതി പ്രകാരം കരസേന ആറു തസ്തികകളില്‍ റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി (ഓള്‍ ആംസ്), അഗ്നിവീര്‍ ടെക്‌നിക്കല്‍(ഓള്‍ ആംസ്), അഗ്നിവീര്‍ ടെക്‌നിക്കല്‍ (ഏവിയേഷന്‍ ആന്‍ഡ് അമ്യൂണിഷന്‍ എക്‌സാമിനര്‍), അഗ്നിവീര്‍ ക്ലര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ (ഓള്‍ ആംസ്), അഗ്നിവീര്‍ ട്രേഡ്‌സ്‌മെന്‍ (ഓള്‍ ആംസ്) പത്താം ക്ലാസ് പാസ്, അഗ്നിവീര്‍ ട്രേഡ്‌സ്‌മെന്റ് (ഓള്‍

\"\"

ആംസ്) എട്ടാംക്ലാസ് പാസ് എന്നീ തസ്തികകളിലാണു കരസേന രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്. പതിനേഴര മുതല്‍ 23 വരെ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പരിശീലന കാലയളവ് അടക്കം നാലു വര്‍ഷത്തേക്കാണ് അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട്‌മെന്റ് നടത്തുന്നത്. റിക്രൂട്ട്‌മെന്റ് സംബന്ധിച്ച വിശദമായ വിജ്ഞാപനം, യോഗ്യത, അപേക്ഷിക്കേണ്ട രീതി, വേതന വ്യവസ്ഥകള്‍ തുടങ്ങിയ വിശദ വിവരങ്ങള്‍ www.joinindianarmy.nic.in, joinindiannavy.gov.in, www.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

Follow us on

Related News