പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

ഗവ.ടെക്നിക്കൽ ഹൈസ്‌കൂളുകളില്‍ 20ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍; നടപടി പ്രവേശനത്തിന് തിരക്കേറിയതോടെ

Jun 27, 2022 at 4:54 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

എറണാകുളം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 10 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. അധിക വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാശ്യമായ ഭൗതിക സാഹചര്യവും അധ്യാപക ലഭ്യതയും നിലവിലുള്ള സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലാണ് സീറ്റ് വര്‍ധന. ഇതു സംബന്ധിച്ച്

\"\"

നേരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അധികം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യവും അധ്യയനം
നടത്തുന്നതിനാവശ്യമായ അദ്ധ്യാപകരും ലഭ്യമായ സ്‌കൂളുകളുടെ പട്ടിക ഡയറക്ടര്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല എന്നും ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനം. എട്ടാക്ലാസ് പ്രവേശനത്തിന് ടെക്ക്‌നിക്കല്‍ സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട സീറ്റുകളെക്കാള്‍ കൂടുതല്‍ അപേക്ഷ ലഭിച്ചതും

\"\"

പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കാത്തതും കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് 30 ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളുകളാണുള്ളത്.

Follow us on

Related News

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചു

കൊല്ലം: പാഠഭാഗം എഴുതിയില്ലെന്ന്  ചൂണ്ടിക്കാട്ടി സ്വകാര്യ ട്യൂഷൻ സെന്റർ പ്രിൻസിപ്പൽ പ്ലസ് വൺ...