JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
എറണാകുളം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 10 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. അധിക വിദ്യാര്‍ത്ഥികളെ ഉള്ക്കൊള്ളാനാശ്യമായ ഭൗതിക സാഹചര്യവും അധ്യാപക ലഭ്യതയും നിലവിലുള്ള സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളുകളിലാണ് സീറ്റ് വര്‍ധന. ഇതു സംബന്ധിച്ച്

നേരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അധികം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യവും അധ്യയനം
നടത്തുന്നതിനാവശ്യമായ അദ്ധ്യാപകരും ലഭ്യമായ സ്കൂളുകളുടെ പട്ടിക ഡയറക്ടര്‍ സമര്‍പ്പിച്ചിരുന്നു. സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ല എന്നും ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് തീരുമാനം. എട്ടാക്ലാസ് പ്രവേശനത്തിന് ടെക്ക്നിക്കല്‍ സ്കൂളുകളില്‍ അനുവദിക്കപ്പെട്ട സീറ്റുകളെക്കാള്‍ കൂടുതല്‍ അപേക്ഷ ലഭിച്ചതും

പ്രവേശന പരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്കാന് സാധിക്കാത്തതും കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് 30 ഗവ. ടെക്ക്നിക്കല്‍ ഹൈസ്കൂളുകളാണുള്ളത്.
- വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?
- ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ
- അഗ്നിവീർ നിയമനം: ഇനിമുതൽ പ്രവേശന പരീക്ഷ ആദ്യം
- ചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു
0 Comments