പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഈ അധ്യയന വർഷത്തെ ഹയർസെക്കന്ററി ഗസ്റ്റ് അധ്യാപക നിയമനം: പ്രധാന  നിർദേശങ്ങൾ ഇങ്ങനെ 

Jun 27, 2022 at 2:10 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: ജൂലായ് ഒന്നുമുതൽ രണ്ടാം വർഷ ഹയർസെക്കന്ററി ക്ലാസുകൾ ആരംഭിക്കുന്നതിനാൽ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിലെ നിർദേശങ്ങൾ താഴെ👇🏻👇🏻

1. പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കാത്തതും ഹയർസെക്കന്ററി അധ്യാപകർ പ്രിൻസിപ്പൽ ഇൻചാർജ്ജ് വഹിക്കാത്തതുമായ സർക്കാർ സ്കൂളുകളിൽ

വിഷയാടിസ്ഥാനത്തിലും ജോലിഭാരം കണക്കിലെടുത്തും ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിൽ ബന്ധപ്പെട്ട RDD-മാരുടെ മേൽനോട്ടം വേണം.

പ്രിൻസിപ്പൽ ഇൻ ചാർജ് സംബന്ധമായി ഉത്തരവ് ലഭ്യമല്ലാത്ത സ്കൂളുകളിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള നടപടികൾ ആർ.ഡി.ഡി തലത്തിൽ കൈകൊള്ളണം.

\"\"

പ്രസ്തുത ഗസ്റ്റ് അധ്യാപകർക്ക് (ഹയർസെക്കന്ററി വിഭാഗത്തിൽ നിന്ന് പ്രിൻസിപ്പൽ ചാർജ് ഇല്ലാത്ത സ്കൂളകളിലെ) ചട്ടപ്രകാരമുളള ശമ്പളം നൽകുന്നതിനുള്ള നടപടികൾ RDD ഓഫീസുകളിൽ നിന്ന് യഥാസമയം സ്വീകരിക്കേണ്ടതാണ്.

2. സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 30 ദിവസത്തിലധികമായി ഒഴിഞ്ഞു കിടക്കുന്ന (ട്രാൻസ്ഫർ, റിട്ടയർമെന്റ്, രാജി, മരണം, സർക്കാർ ഉത്തരവ് പ്രകാരമുള്ള ഡെപ്യൂട്ടേഷൻ, തസ്തിക സൃഷ്ടിച്ചിട്ടും നിയമനമാകാത്തത് എന്നീ കാരണങ്ങളാൽ) തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കാവുന്നതാണ്.

3. പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ പാലിച്ച് ഗസ്റ്റ് അധ്യാപകരെ നിയമിക്കാം.

\"\"

4. എയ്ഡഡ് സ്കൂളുകളിൽ 30 ദിവസം മുതൽ 3മാസം വരെയുള്ള അവധി ഒഴിവിലെ നിയമനത്തിന് ബന്ധപ്പെട്ട മാനേജുമെന്റുകൾ തന്നെ ക്രമീകരണം ഏർപ്പെടുത്തേണ്ടതാണ്.

5. ഗസ്റ്റ് അധ്യാപകരെ നിയമിക്കുമ്പോഴും ശമ്പളം അനുവദിക്കുമ്പോഴും ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതാണ്.

\"\"

6. രണ്ടാംവർഷ ക്ലാസ്സുകൾക്കുവേണ്ടി HSST(Jr.) തസ്തികയിൽ ഗസ്റ്റ് അധ്യാപകരായി നിയമിക്കപ്പെടുന്ന അധ്യാപകരെ ഒന്നാം വർഷ ക്ലാസ്സ് തുടങ്ങുമ്പോൾ വർക്ക് ലോഡിനനുസരിച്ച് HSST തസ്തികയിൽ പരിഗണിക്കാവുന്നതും ആനുകൂല്യങ്ങൾ.അനുവദിക്കാം. ഒന്നാം വർഷ ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ അധിക തസ്തികകളിൽ നിയമനം ആവശ്യമായി വന്നാൽ വർക്കുലോഡ് കണക്കിലെടുത്ത് ഗസ്റ്റ് അധ്യാപക നിയമനം നടത്താവുന്നതാണ്.

\"\"

7. 2014-15, 2015-16 അധ്യയന വർഷങ്ങളിൽ പുതുതായി ഹയർസെക്കന്ററി ബാച്ചുകൾ അനുവദിച്ച സ്കൂളുകളിൽ തസ്തിക സൃഷ്ടിച്ചിട്ടില്ലെങ്കിലും സർക്കാർ ഉത്തരവ് പ്രകാരം ഈ വർഷവും ഗസ്റ്റ് അധ്യാപകരെ നിയമിക്കാവുന്നതാണ്.

\"\"

Follow us on

Related News