പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്സാങ്കേതികവിദ്യാ രംഗത്തെ മികവിന് കൈറ്റിന് ദേശീയ പുരസ്‌കാരംബീ-കീപ്പിങ് കോഴ്സ്: അപേക്ഷ 20വരെവിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽഈ മരുന്നുകൾ ഇനി കഴിക്കരുത്: ഗുണനിലവാരമില്ലാത്തതിനാൽ നിരോധിച്ച മരുന്നുകൾ ഇതാഎസ്എസ്എൽസി പരീക്ഷ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനം: തീയതി ദീർഘിപ്പിച്ചുദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിലെ ജേതാക്കൾക്ക് സ്വീകരണംഹിന്ദി പഠനവകുപ്പിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ 10വരെഖേലോ ഇന്ത്യാ ഗെയിംസ്:വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

ലിറ്റിൽ കൈറ്റ്‌സ്; പ്രത്യേക ക്ലാസുകൾ വിക്ടേഴ്‌സിൽ ഇന്നു മുതൽ

Jun 23, 2022 at 5:18 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങളിൽ നിലവിലുള്ള \’ലിറ്റിൽ കൈറ്റ്‌സ്\’ ക്ലബുകളിൽ അംഗത്വത്തിനായി ജൂലൈ 2ന് നടക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ഇന്നുമുതൽ ജൂൺ 25 വരെ നടക്കും.ക്ലാസുകൾ വൈകിട്ട് 3 മണിക്കും 6 മണിക്കും സംപ്രേഷണം ചെയ്യും.
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ,👇🏻👇🏻

\"\"

പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. പൊതുപരീക്ഷാ പരിചയം, പാഠപുസ്തകം, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യസാമ്പിളുകൾ, ലോജിക്കൽ വിഭാഗം, പ്രോഗ്രാമിംഗ് എന്നിവയാണ് മൂന്നു ദിവസത്തെ ക്ലാസുകളുടെ ഉള്ളടക്കം.  അഭിരുചി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസുകൾ കാണുന്നതിനുള്ള സൗകര്യം യൂണിറ്റുകളിൽ ഒരുക്കണമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.👇🏻👇🏻

\"\"


എട്ടാം ക്ലാസിൽ പഠിക്കുന്ന രജിസ്റ്റർ ചെയ്ത കുട്ടികൾക്കായിരിക്കും അഭിരുചി പരീക്ഷ നടത്തുക.  പരീക്ഷയിൽ മികച്ച സ്‌കോർ നേടുന്ന നിശ്ചിത എണ്ണം കുട്ടികൾക്കായിരിക്കും ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിൽ അംഗത്വം ലഭിക്കുന്നത്.  സംസ്ഥാന തലത്തിൽ 60,000 കുട്ടികളാണ് അംഗത്വം നേടുന്നത്.

\"\"

Follow us on

Related News

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റുകൾ നിർമിച്ച് വില്പന നടത്തുന്ന സംഘം മലപ്പുറത്ത് പോലീസ് പിടിയിൽ

മലപ്പുറം:രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളുടെ പേരിലുള്ള വ്യാജ...