JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
ന്യൂഡൽഹി: സുപ്രീം കോർട്ട് ഓഫ് ഇന്ത്യയിൽ ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലുള്ള (ഗ്രൂപ്പ് ‘ബി’ നോൺ ഗസറ്റഡ്) 210 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 10.
പേ സ്കെയിൽ: 35400/- ലെവൽ 6
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം ഉണ്ടായിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ കുറഞ്ഞ വേഗത മിനിറ്റിൽ 35 വാക്ക് ആവശ്യമാണ്. ഒപ്പം കമ്പ്യൂട്ടർ ഓപ്പറേഷനിൽ അറിവുണ്ടായിരിക്കണം.
പ്രായപരിധി: 18 മുതൽ 30 വയസ്സ് വരെ.

അപേക്ഷാ ഫീസ്: ജനറൽ/ഒബിസി വിഭാഗക്കാർക്ക് 500/- രൂപയും SC/ST/Ex-Servicemen/PH വിഭാഗക്കാർക്ക് 250/- രൂപയുമാണ്. ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ട അവസാന തീയതിയും ജൂലൈ 10 ആണ്.
തിരഞ്ഞെടുപ്പ്: ഒബ്‌ജക്‌റ്റീവ് ടൈപ്പ് എഴുത്തുപരീക്ഷ, ഒബ്‌ജക്റ്റീവ് ടൈപ്പ് കമ്പ്യൂട്ടർ നോളജ് ടെസ്റ്റ്, ടൈപ്പിംഗ് (ഇംഗ്ലീഷ്) ടെസ്റ്റ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ് (ഇംഗ്ലീഷ് ഭാഷയിൽ) എന്നിവയുടെ അടിസ്ഥാനത്തിൽ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://main.sci.gov.in

- പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെ
- ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
- സ്കോൾ കേരള: സൗജന്യ പഠന സഹായി വിതരണം
- കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം
- ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെ
0 Comments