JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
സ്വന്തം ലേഖകന്‍
കോഴിക്കോട്: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മലയാളം ബിരുദ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന്റെ ചരിത്രം തിരുത്തി ഒരു വിദ്യാര്‍ത്ഥിനി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് കോഴിക്കോട് വില്യാപ്പള്ളി സ്വദേശിനി ജീവനി. തലശ്ശേരി ബ്രണ്ണന്‍കോളജിലായിരുന്നു ബിരുദ പഠനം. 95.58ശതമാനം മാര്‍ക്കോടെയാണ് കവയിത്രിയായ ജീവനിയുടെ ചരിത്രനേട്ടം. പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോഴേ കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട് ജീവനി. ഇതിനകം ഒട്ടേറെ കവിതകള്‍ എഴുതി. മൂന്ന് കവിതാ സമാഹരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു
പുസ്തകങ്ങളിലായി നൂറിലേറെ കവിതകളുണ്ട്. പറമ്പില്‍ എല്‍.പി സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആദ്യ കവിതാ സമാഹാരം. \’മുടിക്കുത്തി\’ എന്ന പേരില്‍ പായല്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കിയത്. കാര്‍ത്തികപ്പളളി നമ്പര്‍ വണ്‍ യു.പി സ്‌കൂളില്‍ പഠിക്കുമ്പോള്‍ \’സൂചിയും നൂലും\’ എന്ന രണ്ടാം സമാഹാരം പുറത്തിറക്കി. പിന്നീട് \’പൂവിന്റെ കാര്യങ്ങള്‍\’ എന്ന മറ്റൊരു സമാഹാരവും വായനക്കാരിലെത്തി. ഇവയുടേയും പ്രസാധകര്‍ പായല്‍ ബുക്‌സായിരുന്നു. തിരൂര്‍ കോട്ട് എ.എം.യു.പി സ്‌കൂളില്‍ അധ്യാപകനായ രമേശന്റേയും മുതുവന യു.പി സ്‌കൂള്‍ അധ്യാപിക ജഷിതയുടേയും മൂത്തമകളാണ്. കുട്ടിക്കാലം മുതലേ കവിതകള്‍ രചിച്ചിരുന്ന ജീവനിയെ തേടി ഇതിനകം ഒട്ടേറെ പുരസ്‌കാരങ്ങള്‍ എത്തിയിട്ടുണ്ട്. പതിനഞ്ച് വയസ്സ് വരെയുള്ള യുവ കവികള്‍ക്കുള്ള 2012-ലെ
കടത്തനാട് മാധവിയമ്മ സ്മാരക അവാര്‍ഡ്, 2013-ലെ തുളുനാട് ബാലപ്രതിഭാ പുരസ്‌കാരം, 2013, 2014, 2016 വര്‍ഷങ്ങളില്‍ അങ്കണം സാംസ്‌കാരിക വേദി പുരസ്‌കാരം, യു തിഥിന്‍ രാജ് സ്മാരക കവിതാ അവാര്‍ഡ്, മറുവാശ്ശേരി അവാര്‍ഡ്, വി. ബാലചന്ദ്രന്‍ സ്മാരക കവിതാ അവാര്‍ഡ്, സാഹിത്യശ്രീ വിദ്യാര്‍ത്ഥി പുരസ്‌കാരം, മുല്ലനേഴി ഫൗണ്ടേഷന്‍ വിദ്യാലയ കാവ്യപ്രതിഭാ പുരസ്‌കാരം, നെടിയനാട് അരവിന്ദന്‍ സ്മാരക കവിതാ അവാര്‍ഡ് തുടങ്ങിയവ അംഗീകാരങ്ങളില്‍ ചിലത് മാത്രം. സഹോദരി ജീവഥ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയിരുന്ന ജീവനിക്ക് ഹയര്‍ സെക്കന്‍ഡറി
പരീക്ഷയില്‍ 90ശതമാനത്തിലേറെ മാര്‍ക്കുണ്ടായിരുന്നു. ബ്രണ്ണന്‍ കോളജില്‍ മലയാളം എം.എക്ക് ചേരാനുള്ള തയ്യാറെടുപ്പിലാണ്ജീവനി. അഛനേയും അമ്മയേയും പോലെ അധ്യാപക രംഗത്തേക്ക് പ്രവേശിക്കാനാണ് ആഗ്രഹം.