പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

രോഹിത്തിനെ കണ്ടു പഠിക്കണം; വിധിക്കുമുന്നില്‍ പകച്ചിരിക്കാതെ പൊരുതാന്‍ തയ്യാറുള്ളവര്‍

Jun 21, 2022 at 1:14 pm

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

സ്വന്തം ലേഖകന്‍

മലപ്പുറം: അന്ധത മൂലം നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുമായിരുന്ന ജീവിതത്തെ ആത്മവിശ്വാസത്തിന്റെ വെള്ളിവെളിച്ചം കൊണ്ട് പരാജയപ്പെടുത്തി മലപ്പുറം സ്വദേശിയായ ഒരു കോളജ് അധ്യാപകന്റെ വിജയഗാഥ. തിരൂര്‍ പച്ചാട്ടിരി പൂക്കയില്‍ എഴുത്ത് പളളിയില്‍ രോഹിത്താണ് അന്ധതയെ വകവെക്കാതെ ജീവിത നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നത്. രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത രോഹിത് കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റിരിക്കുകയാണ്. സര്‍വകലാശാല തലത്തില്‍

\"\"

അസോസിയേറ്റ് പ്രഫസറാവുന്ന ആദ്യ കാഴ്ച പരിമിതനെന്ന അപൂര്‍വ്വ നേട്ടമാണ് രോഹിത്ത് ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. എം.ജി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലാണ് രോഹിത്ത് ക്ലാസെടുക്കന്നത്. മൂന്നു മാസംമുമ്പാണ് രോഹിത്തിന് എം.ജി സര്‍വ്വകലാശാലയില്‍ നിയമനം ലഭിച്ചത്. എന്നാല്‍ ഡല്‍ഹിയിലെ ദീന്‍ദയാല്‍ സ്‌കൂളില്‍ പ്രവൃത്തിക്കുന്ന സമയമായിരുന്നതിനാല്‍ മൂന്നു മാസം സാവകാശം ചോദിച്ചു. അത് അനുവദിച്ചതോടെയാണ് കേരളത്തിലേക്കുള്ള മടക്കം സാധ്യമായത്. തിരൂര്‍ പച്ചാട്ടിരിയിലെ പി.ഇ ഉണ്ണിക്കൃഷ്ണന്റേയും വിലാസിനിയുടേയും മൂത്തമകനായ രോഹിത്തിനെ അഞ്ചാം

\"\"

ക്ലാസില്‍ പഠിക്കുന്നതിനിടെയാണ് അന്ധത പിടികൂടിയത്. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂളില്‍ പഠിക്കുന്നതിനിടെയായിരുന്നു സംഭവം. പതിവുപോലെ സ്‌കൂളിലേക്ക് പോയ രോഹിത്തിന് ഉച്ചയോടെ കാഴ്ച നഷ്ടമാവുകയായിരുന്നു. സ്‌കൂളില്‍ തന്നെ പഠിച്ചിരുന്ന സഹോദരി രശ്മിയുടെ സഹോയത്തോടെയാണ് അന്ന് വീട്ടിലേക്ക് മടങ്ങിയത്. പിന്നീടങ്ങോട്ട് ഉണ്ണിക്കൃഷ്ണനും വിലാസിനിയും രോഹിത്തിന്റെ കാഴ്ച വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലായിരുന്നു. വര്‍ഷങ്ങളോളം വിവിധ ചികിത്സകള്‍ നടത്തി. ആശുപത്രികളും വൈദ്യസമ്പ്രദായങ്ങളും മാറി മാറി പരീക്ഷിച്ചു. നേര്‍ച്ചകളും നേര്‍ന്നു. പക്ഷേ കാഴ്ച തിരിച്ചുലഭിച്ചില്ല. അപ്പോഴേക്കും അന്ധതയോട് പൊരുത്തപ്പെട്ടിരുന്നു രോഹിത്ത്. അതോടെ മനസ്സാന്നിധ്യം കരുത്താക്കി

\"\"

വിധിയോട് ഏറ്റുമുട്ടാന്‍ തുടങ്ങി. പിന്നീടങ്ങോട്ട് വിജയ പടികളിലൂടെയായിരുന്നു യാത്ര. ഡിസ്റ്റിങ്ഷനോടെ പത്താംതരം പാസായി. അമ്മയും അധ്യാപകരുമായിരുന്നു പഠനത്തിലെ വഴികാട്ടികള്‍. സ്വന്തമായി പഠിക്കാനാവുമെന്ന ആത്മവിശ്വാസം വേണ്ടുവോളം ഉണ്ടായിരുന്നതിനാല്‍ ബ്രെയിന്‍ ലിപിയുടെ പോലും സഹായം തേടിയില്ല. പാഠഭാഗങ്ങള്‍ വായിച്ച് കേട്ട് മാത്രമാണ് പഠിച്ചത്. അമ്മയായിരുന്നു പ്രധാന സഹായി. ദിവസവും രാത്രി ഇതിനായി അമ്മ പ്രത്യേക സമയം കണ്ടെത്തി. ദിവസവും സ്‌കൂളിലെത്തിച്ചിരുന്നതും അമ്മയായിരുന്നു. ഫറൂക്ക് കോളജിലായിരുന്നു പിന്നീട് ബിരുദാനന്തര ബിരുദം വരെയുള്ള പഠനം. അതോടെ ഗവേഷകനാവണമെന്നും ഡോക്ടറേറ്റ് നേടണമെന്നുമുള്ള മോഹം മൊട്ടിട്ടു. പിന്നെ അതിനായി ശ്രമം. തുടര്‍ന്ന് ഹൈദരാബാദ് യൂണിവേഴ്‌സിറ്റില്‍ പ്രവേശനം ലഭിച്ചതോടെ അവിടേക്ക് ട്രെയിന്‍ കയറി. അപ്പോഴും കാഴ്ച പരിമിതി രോഹിത്തിന് തടസ്സമായില്ല. അവിടെ നിന്ന് പി.എച്ച്.ഡിയും എം.ഫിലും സ്വന്തമാക്കി. തുടര്‍ന്ന് ഡല്‍ഹിയിലെ ദീന്‍ദയാല്‍ സ്‌കൂളില്‍

\"\"

അധ്യാപകനായി. 13വര്‍ഷം ഡല്‍ഹിയില്‍ അധ്യാപകനായി. ഡല്‍ഹി ജീവിതം മതിയാക്കിയാണ് കോട്ടയം എം.ജി സര്‍വകലാശാലയില്‍ ചുമതലയേറ്റിരിക്കുന്നത.് സഹോദരന്‍ രാജീവ് പ്രവാസിയായിരുന്നു. തൃശൂര്‍ സ്വദേശിനി നവനീതയാണ് ഭാര്യ. ഇപ്പോള്‍ എന്തിനും കൂട്ടായി ഭാര്യയുണ്ട്. രോഹിത്തിന്റെ കാഴ്ച പരിമിതി അറിഞ്ഞ് കൊണ്ടുതന്നെയായിരുന്നു നവനീത രോഹിത്തിന്റെ ജീവിത പങ്കാളിയായത്. ഏകമകന്‍ കൃഷ്ണന്‍. ഹൈദരാബാദ് പഠനകാലം മുതല്‍ ഡല്‍ഹിയാണ് രോഹിത്തിന്റെ തട്ടകം. വര്‍ഷവും നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയാനും സമയം കണ്ടെത്തും.

Follow us on

Related News