JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. പി.ആർ.ഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി അഭിനന്ദനം അറിയിച്ചു. 28450 പേർ ഫുൾ എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം എ പ്ലസ്. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് വിജയ ശതമാനം ഇത്തവണ കുറഞ്ഞു. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. ഈ വർഷം 100 ശതമാനം വിജയം നേടിയത് 78സ്കൂളുകൾ. കഴിഞ്ഞ വർഷം ഇത് 136ആയിരുന്നു. ഈ വർഷം ഏറ്റവും കൂടിയ വിജയ ശതമാനം കോഴിക്കോട് ജില്ലയിലാണ് (87.79). കുറവ് വയനാട് (75.07). ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് 12മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലും സഫലം, പിആർഡി ലൈവ് മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.👇🏻👇🏻
ഈ വർഷം 2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളും ഉൾപ്പെടെ 4,22,890 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്.👇🏻👇🏻
പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
http://results.kerala.gov.in, http://examresults.kerala.gov.in,
http://dhsekerala.gov.in, http://keralaresults.nic.in,
http://prd.kerala.gov.in, http://results.kite.kerala.gov.in,
Mobile Apps
സഫലം2022, iExaMS – Kerala, PRD Live
ജൂലൈ 25മുതൽ സെ പരീക്ഷ നടക്കും.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ