പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സംവിധാനം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് അധ്യാപകര്‍ക്ക് അപേക്ഷിക്കാം; ജൂണ്‍ 30വരെ അവസരം

Jun 20, 2022 at 3:51 pm

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡിന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരില്‍ നിന്ന് രചനകള്‍ ക്ഷണിച്ചു. 01.01.2018 മുതല്‍ 31.12.2020 വരെയുളള കാലയളവില്‍ മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ആദ്യ പതിപ്പാണ് അയക്കേണ്ടത്. സര്‍ഗാത്മക സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മൂന്ന് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഗ്രന്ഥകര്‍ത്താവ്

\"\"

സ്ഥിരം നിയമനം ലഭിച്ചതും ഇപ്പോള്‍ സര്‍വ്വീസില്‍ തുടരുന്നതുമായ അധ്യാപകന്‍/അധ്യാപിക ആണെന്നുള്ള സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും കൃതിയുടെ അച്ചടിച്ച 6 കോപ്പികളും സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂണ്‍ 30ന് വൈകീട്ട് അഞ്ചിന് മുമ്പായി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. വൈകി ലഭിക്കുന്നവ പരിഗണിക്കുന്നതല്ല. കവറിന്റെ പുറത്ത് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡ് 2022 എന്ന് പ്രത്യേകം രേഖപ്പെടുത്തണം. അയക്കുന്ന കൃതികള്‍ ഏത് മേഖലയിലുള്ളതാണെന്നും ആമുഖ കത്തില്‍ വ്യക്തമാക്കണം. പൊതുവിദ്യാഭ്യാസ

\"\"

ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പ്രശസ്ത സാഹിത്യകാരന്മാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുക.

Follow us on

Related News