പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ: സർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം

Jun 18, 2022 at 3:44 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം. സർട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതൽ ഓരോ അഞ്ചു വർഷവും പൂർത്തിയാകുന്ന മുറയ്ക്കാണ് സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ പാരാമെഡിക്കൽ കൗൺസിലിൽ പുതുക്കേണ്ടത്. അഞ്ച് വർഷം മുമ്പ് രജിസ്‌ട്രേഷൻ ലഭിച്ചവർക്ക് ഓരോ അഞ്ചു വർഷത്തേക്കുമുള്ള ഫീസടച്ച് രജിസ്‌ട്രേഷൻ പുതുക്കാം.

\"\"

രജിസ്‌ട്രേഷൻ പുതുക്കേണ്ടവർ അതിനായി അഡീഷണൽ സെക്രട്ടറി & സെക്രട്ടറി, പാരാമെഡിക്കൽ കൗൺസിൽ, ആരോഗ്യകുടുംബക്ഷേമ വകുപ്പ്, 6-ാം നില, അനക്‌സ് 2, ഗവ.സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അസൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അപേക്ഷകന്റെ തിരിച്ചറിയൽ രേഖയുടെ പകർപ്പും നൽകണം. ഓരോ അഞ്ചുവർഷ കാലയളവിലേക്കും 500 രൂപ വീതം ഫീസ് അടയ്ക്കണം.

\"\"

നിലവിൽ അഞ്ച് വർഷ കാലാവധി പൂർത്തിയായിട്ടില്ലാത്ത രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ കാലാവധി രേഖപ്പെടുത്തുന്നതിന് വെള്ളക്കടലാസിലുള്ള അപേക്ഷയും അസൽ സർട്ടിഫിക്കറ്റും അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ഇതിന് പ്രത്യേക ഫീസ് ആവശ്യമില്ല.സെക്രട്ടറി, കേരളാ പാരാമെഡിക്കൽ കൗൺസിൽ, തിരുവനന്തപുരം എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ (ബ്രാഞ്ച് കോഡ്: 70028) മാറാവുന്നവിധം ഡിമാന്റ് ഡ്രാഫ്റ്റായി അപേക്ഷാഫീസ് സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2518631

\"\"

Follow us on

Related News