editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ചക്കുളത്ത്കാവ് പൊങ്കാല: നാളെ 4 താലൂക്കുകളിൽ പൊതുഅവധിസ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് പ്രധാന അധ്യാപകന്റെ മാത്രം ചുമതലയല്ല: മന്ത്രി വി.ശിവൻകുട്ടിസ്കൂൾ ഉച്ചഭക്ഷണത്തിന്റെ പാചക ചെലവ് തുക വർധിപ്പിക്കുന്നത് പരിഗണനയിൽ: പാല്‍, മുട്ട എന്നിവയ്ക്ക് 20 രൂപവരെഎയ്ഡഡ് പ്രൈമറി പ്രധാനാധ്യാപകർ: 50കഴിഞ്ഞ അധ്യാപകർക്ക് പരീക്ഷ വേണ്ടകേരള സർവകലാശാലയുടെ പരീക്ഷകൾ മാറ്റി: വിശദവിവരങ്ങൾസ്കൂൾ കായികമേളയുടെ മൂന്നാംദിനത്തിലും പാലക്കാട് ഒന്നാമത്: രണ്ടാം സ്ഥാനത്ത് മലപ്പുറംകരസേനയില്‍ 90ഒഴിവ്: പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാംഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്/എഞ്ചിനീയര്‍: 68ഒഴിവുകള്‍ക്രിസ്മസ് അവധി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഎം.എഫ്.എ അപേക്ഷ, വൈവ വോസി, പരീക്ഷ അപേക്ഷ, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ: സർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം

Published on : June 18 - 2022 | 3:44 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: കേരളാ പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി പുതുക്കണം. സർട്ടിഫിക്കറ്റ് ലഭിച്ച തീയതി മുതൽ ഓരോ അഞ്ചു വർഷവും പൂർത്തിയാകുന്ന മുറയ്ക്കാണ് സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ പാരാമെഡിക്കൽ കൗൺസിലിൽ പുതുക്കേണ്ടത്. അഞ്ച് വർഷം മുമ്പ് രജിസ്‌ട്രേഷൻ ലഭിച്ചവർക്ക് ഓരോ അഞ്ചു വർഷത്തേക്കുമുള്ള ഫീസടച്ച് രജിസ്‌ട്രേഷൻ പുതുക്കാം.

രജിസ്‌ട്രേഷൻ പുതുക്കേണ്ടവർ അതിനായി അഡീഷണൽ സെക്രട്ടറി & സെക്രട്ടറി, പാരാമെഡിക്കൽ കൗൺസിൽ, ആരോഗ്യകുടുംബക്ഷേമ വകുപ്പ്, 6-ാം നില, അനക്‌സ് 2, ഗവ.സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം-695 001 എന്ന വിലാസത്തിൽ വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം അസൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അപേക്ഷകന്റെ തിരിച്ചറിയൽ രേഖയുടെ പകർപ്പും നൽകണം. ഓരോ അഞ്ചുവർഷ കാലയളവിലേക്കും 500 രൂപ വീതം ഫീസ് അടയ്ക്കണം.

നിലവിൽ അഞ്ച് വർഷ കാലാവധി പൂർത്തിയായിട്ടില്ലാത്ത രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ കാലാവധി രേഖപ്പെടുത്തുന്നതിന് വെള്ളക്കടലാസിലുള്ള അപേക്ഷയും അസൽ സർട്ടിഫിക്കറ്റും അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം. ഇതിന് പ്രത്യേക ഫീസ് ആവശ്യമില്ല.സെക്രട്ടറി, കേരളാ പാരാമെഡിക്കൽ കൗൺസിൽ, തിരുവനന്തപുരം എന്ന പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ (ബ്രാഞ്ച് കോഡ്: 70028) മാറാവുന്നവിധം ഡിമാന്റ് ഡ്രാഫ്റ്റായി അപേക്ഷാഫീസ് സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471 2518631

0 Comments

Related News