JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
തിരുവനന്തപുരം: പത്താംതലം പൊതു പ്രാഥമിക പരീക്ഷയുടെ ആദ്യ അഞ്ച് ഘട്ടങ്ങളിൽ (2022 മെയ് 15, മെയ്
28, ജൂൺ 11, ജൂൺ 19, ജൂലൈ 2) പരീക്ഷയെഴുതുവാൻ കഴിയാത്ത ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പി.എസ്.സി. അവസരം നൽകുന്നു. പരീക്ഷ നടന്ന ദിവസം ഗവ. അംഗീകൃത സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ എന്നിവ നടത്തിയ പരീക്ഷകൾ ഉള്ളവർ, അപകടത്തെതുടർന്ന് ചികിത്സയിലുള്ളവർ, കോവിഡ് ബാധിതർ, പരീക്ഷാ ദിവസം വിവാഹം നിശ്ചയിച്ചിട്ടുള്ളവർ, പ്രസവം തുടങ്ങിയ കാരണങ്ങളാൽ പരീക്ഷയെഴുതാത്തവർ എന്നിവർക്കാണ് വീണ്ടും അവസരം.👇🏻👇🏻
ബന്ധപ്പെട്ട രേഖകൾ (അഡ്മിഷൻ ടിക്കറ്റുകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് മുതലായവ) സഹിതം 2022 ജൂൺ 24 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ചവർക്ക് 2022 ജൂലൈ 16 ന് നടത്തുന്ന അവസാനഘട്ട പരീക്ഷ എഴുതുവാൻ അവസരം നൽകുന്നതാണ്. അതിനുശേഷം പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകൾ jointce.psc@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ 0471 2546260.
പ്രമാണപരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ജനറൽ സർജറി) – എൻ.സി.എ. ഒ.ബി.സി. (കാറ്റഗറി നമ്പർ 36/2022) തസ്തികയിലേക്ക് 2022 ജൂൺ 23 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്ക്
പ്രൊഫൈൽ സന്ദേശം, മൊബൈൽ എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ
ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438)
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
- ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു