പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് കണ്‍സഷന്‍ കാർഡ്: ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ കാർഡ് അനുവദിക്കുന്നത് ഇങ്ങനെ

Jun 17, 2022 at 11:32 am

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് യാത്രയ്ക്ക് ആര്‍ടിഒ സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാർഡുകൾ നിര്‍ബന്ധമാക്കിയ സാഹചര്യത്തിൽ ജൂലൈ 31വരെ കാർഡുകൾക്ക് അപേക്ഷിക്കാം.
പ്ലസ് വൺ അടക്കമുള്ള കോഴ്‌സുകളില്‍ പുതുതായി പ്രവേശനം നേടുന്നവര്‍ക്ക് തുടര്‍ന്നും ആര്‍ടിഒ കണ്‍സഷന്‍ കാര്‍ഡുകള്‍ അനുവദിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം യാത്രാ ആനുകൂല്യം ഉറപ്പാക്കണമെന്നും കണ്‍സഷന്‍ കാര്‍ഡുകളുടെ ദുരുപയോഗം തടയണമെന്നുമുള്ള ബസ് ഉടമകളുടെയും ബസ് തൊഴിലാളികളുടെയും ആവശ്യം പരിഗണിച്ചാണ് കാർഡ് നിർബന്ധമാക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്.👇🏻👇🏻

\"\"

സാക്ഷ്യപ്പെടുത്തിയ കണ്‍സഷന്‍ കാർഡുകൾ

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച്
വിദ്യാർഥികൾക്ക് ഇളവുകളോടെ യാത്ര ചെയ്യാൻ അനുവാദമില്ല. ഈ രീതി തട്ടിപ്പിന് ഇടയാക്കുന്നതായി ബസ് ജീവനക്കാർ ചൂണ്ടിക്കട്ടിയിരുന്നു. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഒപ്പിട്ട് നൽകിയ
കാർഡുകളുപയോഗിച്ചാൽ മാത്രമാണ്
വിദ്യാർത്ഥികൾക്ക് ഇനി യാത്ര ആനുകൂല്യം
ലഭിക്കുക. ഇത്തരം കാർഡുകൾ
വിദ്യാർഥികൾക്ക് നൽകാൻ സ്ഥാപന
മേധാവികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന്
മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. കൺസഷൻ കാർഡുകൾ👇🏻👇🏻

\"\"


രൂപപ്പെടുത്തേണ്ടത് അതത്
സ്ഥാപനത്തിന്റെ ഉത്തരവാദിത്വമാണ്. കാർഡിന്റെ മാതൃകയുടെ സിഡികൾ റീജിയണൽ ട്രാൻസ്പോർട്ട്
ഓഫീസുകളിൽ ലഭിക്കും.

കൺസഷൻ
കാർഡുകൾ നിർമ്മിക്കുന്നതെങ്ങനെ?
👇🏻👇🏻

\"\"

റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ
നിന്ന് ലഭ്യമായ സി.ഡിയിലെ
സോഫ്റ്റ്‌വെയറിൽ വിദ്യാർഥികളുടെ
വിവരങ്ങളും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ
വിവരങ്ങളും നൽകി പ്രിന്റ് എടുക്കുക.
ഗവ.വിദ്യാഭ്യാസ സ്ഥാപനങ്ങൾ
വിദ്യാർഥികളുടെ വിവരങ്ങളും
സ്ഥാപനത്തിന്റെ കത്തും സഹിതം
അതത് റീജിയണൽ ട്രാൻസ്പോർട്ട്
ഓഫീസുകളിൽ എത്തി ജൂനിയർ
ആർ.ടി.ഒയുടെ ഒപ്പും ആർ.ടി.ഒ ഓഫീസ്
സീലും കാർഡുകളിൽ രേഖപ്പെടുത്തണം.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ👇🏻👇🏻

\"\"

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർഥികളുടെ വിവരങ്ങളും സർവകലാശാലയുടെ സാക്ഷ്യപത്രവും മേധാവിയുടെ കത്തുംസഹിതം ആർ.ടി.ഒ ഓഫീസിലെത്തിയാൽ കൺസഷൻ കാർഡുകൾ ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ അംഗീകൃത
കോഴ്സുകളിലെ വിദ്യാർഥികൾക്ക്
മാത്രമാണ് കൺസഷൻ ലഭിക്കുക.
നിലവിൽ ഒരു വർഷത്തിനാണ്
കൺസഷൻ കാർഡുകൾ നൽകുന്നത്.
കോഴ്സിന് അനുസരിച്ച് കാർഡുകൾ ഓരോ വർഷവും അതത് ഓഫീസുകളിൽ എത്തി
പുതുക്കണം.

\"\"

Follow us on

Related News