JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല സെന്റർ ഫോർ ഓൺലൈൻ എഡ്യുക്കേഷനിൽ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിലുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താത്കാലിക/കരാർ അടിസ്ഥാനത്തിലാണ് നിയമനം. പൊതു വിഭാഗത്തിലുള്ള ഒരൊഴിവിലേക്ക് ഏതെങ്കിലും വിഷയത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി.യും, എട്ട് വർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും സർവ്വകലാശാലാതലത്തിൽ അക്കാദമിക ബിരുദങ്ങൾ നൽകുന്ന മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ ഭരണപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകരുടെ പ്രായം 2022 ജനുവരി ഒന്നിന് 65 വയസ്സ് കവിയരുത്. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 60,000 രൂപയാണ്. താത്പര്യമുള്ളവർക്ക് ജൂൺ 30നകം coe@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അപേക്ഷ സമർപ്പിക്കാം. അഭികാമ്യ യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ https://mgu.ac.in എന്ന സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്‌സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്