പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽഎസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും

നഴ്സിങ് വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരമൊരുക്കി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷൻ: ഫീസായി 250 രൂപ മാത്രം

Jun 16, 2022 at 1:32 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ന്യൂഡൽഹി: ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന് കീഴിലുള്ള (പി.ജി.ഐ.എം.ഇ.ആര്‍.) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് നഴ്‌സിങ് എജ്യുക്കേഷനിൽ (എന്‍.ഐ.എന്‍.ഇ.) വിദ്യാർത്ഥികൾക്കായി സുവർണ്ണാവസരം. പ്രതിവര്‍ഷം 250 രൂപ മാത്രം ട്യൂഷന്‍ ഫീ നല്‍കി പഠനത്തിനവസരമൊരുക്കിയിരിക്കുകയാണ് സ്ഥാപനം. നാലുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പെണ്‍കുട്ടികള്‍ക്കു മാത്രം), രണ്ടുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) (കോ-എജ്യുക്കേഷന്‍) എന്നീ കോഴ്‌സുകളാണുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 24.

\"\"

യോഗ്യത

ബി.എസ്.സി. നഴ്സിങ് പ്രോഗ്രാം: ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 50 ശതമാനം മാര്‍ക്കുവാങ്ങി പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാം: പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ വിജയം. കൂടാതെ, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് 50 ശതമാനം മാര്‍ക്കോടെ ജയിക്കണം. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം.

\"\"

പരീക്ഷ: ജൂലൈ 28നാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നിവയില്‍നിന്ന് 25 ചോദ്യങ്ങളും വീതവും ഇംഗ്ലീഷ്, ജനറല്‍ നോളജ്/കറന്റ് അഫയേഴ്സ് എന്നിവയില്‍നിന്ന് യഥാക്രമം 15-ഉം 10-ഉം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുമാണ് ഉണ്ടായിരിക്കുക. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്കുവീതം കിട്ടും. തെറ്റിയാല്‍ കാല്‍മാര്‍ക്കു വീതം നഷ്ടമാകും.

ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രവേശന പരീക്ഷയ്ക്കും ഒരു മാര്‍ക്കുവീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (ജനറല്‍ നഴ്‌സിങ് നിലവാരമുള്ളവ) ഉണ്ടാകും.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി: https://pgimer.edu.in

\"\"

Follow us on

Related News