JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) പിഎച്ച്ഡി (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (CUSAT) അഫിലിയേഷനുള്ള പിഎച്ച്ഡി പ്രോഗ്രാമിന്റെ അടിസ്ഥാന യോഗ്യത 55 ശതമാനം മാർക്കോടുകൂടി ഏതെങ്കിലും സോഷ്യൽ സയൻസ് ബിരുദാനനന്തര ബിരുദമാണ് (ഇക്കണോമിക്‌സ്/കോമേഴ്‌സ് അഭിലഷണീയം).

പ്രോഗ്രാമിന്റെ കുറഞ്ഞ കാലയളവ് മൂന്നു വർഷവും കൂടിയ കാലയളവ് അഞ്ച് വർഷവുമായിരിക്കും. ആറ് സീറ്റിലേക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. മറ്റു ഫെലോഷിപ്പില്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ നിരക്കിൽ ഫെലോഷിപ്പ് നൽകും. ആപ്ലിക്കേഷൻ ഫോമും, വിശദവിവരങ്ങളും ഗിഫ്റ്റ് വെബ്‌സൈറ്റിൽ (https://gift.res.in) ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30.
കൂടുതൽ വിവരങ്ങൾക്ക്: 9818157924, 0471 2596980
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
