പ്രധാന വാർത്തകൾ
നാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽNEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ

ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫിസർ: 312 ഒഴിവ്

Jun 3, 2022 at 11:24 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫിസർ തസ്തികയിലുള്ള 312 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലാണ് ഒഴിവ്. അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓഫിസർ)വിഭാഗത്തിൽ മാത്രം 150 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 14.

യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കെമിക്കൽ/ടെക്സ്റ്റൈൽ/ പ്രൊഡക്‌ഷൻ/സിവിൽ എന്നിവയിൽ ബിഇ അല്ലെങ്കിൽ ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ ഒഴികെയുള്ള തസ്തികകളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം. ജെഎംജിഎസ് ഗ്രേഡ്–1 തസ്തികയാണ്.

\"\"

പ്രായപരിധി: 20 മുതൽ 30 വയസ്സ് വരെ. (പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവ്) വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്.2022 ജനുവരി 1 അടിസ്‌ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.

അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺലൈനായാണ് അടയ്ക്കേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://indianbank.in

\"\"

Follow us on

Related News