JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
ന്യൂഡൽഹി: ഇന്ത്യൻ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫിസർ തസ്തികയിലുള്ള 312 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലാണ് ഒഴിവ്. അസിസ്റ്റന്റ് മാനേജർ (ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് ഓഫിസർ)വിഭാഗത്തിൽ മാത്രം 150 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 14.
യോഗ്യത: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/കെമിക്കൽ/ടെക്സ്റ്റൈൽ/ പ്രൊഡക്‌ഷൻ/സിവിൽ എന്നിവയിൽ ബിഇ അല്ലെങ്കിൽ ബിടെക് ഉള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് മാനേജർ ഒഴികെയുള്ള തസ്തികകളിൽ ജോലിപരിചയമുള്ളവർക്കാണ് അവസരം. ജെഎംജിഎസ് ഗ്രേഡ്–1 തസ്തികയാണ്.
പ്രായപരിധി: 20 മുതൽ 30 വയസ്സ് വരെ. (പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഇളവ്) വിമുക്‌തഭടൻമാർക്കു നിയമാനുസൃത ഇളവ്.2022 ജനുവരി 1 അടിസ്‌ഥാനമാക്കി യോഗ്യത, പ്രായം എന്നിവ കണക്കാക്കും.
അപേക്ഷാ ഫീസ്: 850 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർക്ക് 175 രൂപ. ഓൺലൈനായാണ് അടയ്ക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://indianbank.in
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി