പ്രധാന വാർത്തകൾ
ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലംകേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽകെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർകെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണംവിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാംകെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുംകേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾഅധ്യാപകരുടെKTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ: ഉത്തരവിറങ്ങികേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റം

ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണം: അവസാന തീയതി ജൂൺ 5

Jun 3, 2022 at 10:12 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

ഗുജറാത്ത്‌: നിയമം, നിയമവുമായി ബന്ധപ്പെട്ട ഇന്റര്‍ഡിസിപ്ലിനറി മേഖലകളിലുള്ള ഗവേഷണങ്ങൾക്ക് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിൽ അപേക്ഷിക്കാനുള്ള സമയം ജൂൺ 5ന് അവസാനിക്കും. നിയമ മേഖലയില്‍ ഫുള്‍ ടൈമായും ഇന്റര്‍ഡിസിപ്ലിനറി മേഖലകളില്‍ ഫുള്‍ ടൈം/പാര്‍ട്ട്‌ടൈം ആയും ഗവേഷണം നടത്താൻ അവസരമുണ്ട്. ഇന്റര്‍ഡിസിപ്ലിനറി ഗവേഷണത്തിൽ പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്/അനുബന്ധ വിഷയങ്ങള്‍, ഫിസിക്‌സ്/അനുബന്ധ വിഷയങ്ങള്‍, ബോട്ടണി/അനുബന്ധവിഷയങ്ങൾ, കൊമേഴ്‌സ്/ബിസിനസ് സ്റ്റഡീസ്/മാനേജ്‌മെന്റ്/പബ്ലിക് പോളിസി വിഷയങ്ങള്‍, മാനേജ്‌മെന്റ്/അനുബന്ധമേഖലകള്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി/അനുബന്ധവിഷയങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.

\"\"

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെയുള്ള ബിരുദാനന്തര ബിരുദം/തത്തുല്യ യോഗ്യത (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം/തത്തുല്യ ഗ്രേഡ് മതി). എം.ഫില്‍ ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ഒപ്പം ബന്ധപ്പെട്ട മേഖലയിലെ അക്കാദമിക് മികവ്/പ്രൊഫഷണല്‍ പരിചയം വേണം.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ജൂണ്‍ 11ന് നടത്തുന്ന പ്രവേശനപരീക്ഷയാണ് ആദ്യഘട്ടം. യു.ജി.സി. നെറ്റ്/ജെ.ആര്‍.എഫ്. യോഗ്യത നേടിയവർ, എം.ഫില്‍. ബിരുദധാരികൾ എന്നിവർ പ്രവേശനപരീക്ഷ എഴുതേണ്ടതില്ല. രണ്ടാംഘട്ടത്തില്‍ പ്രവേശനപരീക്ഷയില്‍ യോഗ്യതനേടുന്നവര്‍ അവരുടെ ഗവേഷണനിര്‍ദേശങ്ങള്‍ 15 മിനിറ്റിനകം ഓഫ് ലൈനായി അവതരിപ്പിക്കണം.

\"\"

ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും ജൂണ്‍ എട്ടിനകം സര്‍വകലാശാലയില്‍ എത്തിക്കണം.

വിശദവിജ്ഞാപനം ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും: https://gnlu.ac.in

Follow us on

Related News