JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: സർക്കാരിന്റെ നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌ക്കിൽസ് എക്സലൻസും (കെയ്സ്), സ്പോർട്സ് ആൻഡ് മാനേജ്മന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് കായികരംഗത്തെ തൊഴിലവസരങ്ങളെക്കുറിച്ച് ജൂൺ 2, 3, 6 തീയതികളിൽ വെബിനാർ പരമ്പര സംഘടിപ്പിക്കുന്നു.
സ്പോർട്സ് മാനേജ്മന്റ്, സ്‌പോർട്സ് എൻജിനിയറിങ്, സ്പോർട്സ് സൈക്കോളജി മേഖലകളിലെ തൊഴിലവസരങ്ങളെക്കുറിച്ച് സ്പോർട്സ് വിദഗ്ദ്ധരായ ഭാവനാ ശ്രീനാഥ്, അരവിന്ദ് ശങ്കർ, ഉർമി ഗുപ്ത എന്നിവർ വെബിനാറിന് നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് https://smri.in ൽ രജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്: 8891675259, 8138905259, 7902633145.