JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: വരുന്ന അധ്യയന വർഷത്തേക്കുള്ള (2022-23) സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്കുള്ള ബാച്ച്‌ലർ ഓഫ് ഡിസൈൻ(ബി.ഡെസ്.) പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 27. ജൂലായ് 9 ന് രാവിലെ 10 മുതൽ 11.40 വരെയാണ് പ്രവേശനപരീക്ഷ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലായാണ് പരീക്ഷാ കേന്ദ്രങ്ങൾ.
യോഗ്യത: 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു ജയം/തത്തുല്യം. (സംവരണ വിഭാഗക്കാർക്ക് ആകെ 40 ശതമാനം). പ്രവേശന പരീക്ഷയിൽ ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം.
അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് 1200 രൂപയും സംവരണ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈനായി ജൂൺ 25 വരെ അപേക്ഷാ ഫീസ് അടയ്ക്കാം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://lbscentre.kerala.gov.in, ഫോൺ: 0471-2560327
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം