JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ജൂൺ 2ന് ആരംഭിക്കും. വാർഷിക പരീക്ഷ ജൂൺ 13ന് ആരംഭിച്ച് ജൂൺ 30നകം പൂർത്തിയാക്കും. ഈ വർഷം പ്ലസ് വൺ ചോദ്യപേപ്പറിൽ 150 ശതമാനം ചോദ്യങ്ങൾ നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തരുതെന്നും വിദ്യാർഥികളും രക്ഷിതാക്കളും ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
പരീക്ഷയും അതിനുശേഷം മൂല്യനിർണയവും സുഗമമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷം 4,22,651 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
കെഎസ്ആർടിസി ബസ് ഇനി എസി ക്ലാസ്: പഠന വണ്ടി നാടിന് സമർപ്പിച്ചു
തിരുവനന്തപുരം: കെഎസ് ആർടിസി ബസ് ഉപയോഗിച്ച് തയ്യാറാക്കിയ ക്ലാസ് ഗംഭീരം. ലോഫ്ലോർ ബസിൽ ഒരു എസി ക്ലാസ് റൂം. മണക്കാട് ഗവ. ടിടിഐയിൽ ഒരുക്കിയ പഠന വണ്ടി മന്ത്രി വി.ശിവൻകുട്ടി നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു.
താൽക്കാലിക സംവിധാനം ആണെങ്കിലും കെഎസ്ആർടിസി ബസിൽ ക്ലാസ് മുറി ഒരുക്കുന്നതിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് സുസജ്ജമായ പഠന വണ്ടി എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
നാസയെക്കാൾ വലിയ കണ്ടുപിടുത്തം എന്ന് പരിഹസിച്ചവർ ഈ ക്ലാസ് മുറി കാണാൻ വരണമെന്ന് അഡ്വക്കറ്റ് ആന്റണി രാജുവും പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് ക്ലാസ് റൂമാണിത്. കുട്ടികള്‍ക്ക് കളിക്കാനും അക്ഷരം പഠിക്കാനും ഒക്കെ സാധിക്കുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിരിക്കുന്നത്. എ.സി സംവിധാനവും ക്ലാസ് മുറിയില്‍ ഒരുക്കിയിട്ടുണ്ട്. ക്ലാസ് സൗകര്യം കുറവുള്ള വിദ്യാലയങ്ങളിൽ കെഎസ്ആർടിസി ബസ് ഉപയോഗിച്ച് ക്ലാസ് മുറികൾ സജ്ജമാക്കുമെന്ന് മന്ത്രി ആന്റണി രാജു ഏതാനും ദിവസംമുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് നടപ്പാക്കി തുടങ്ങിയത്.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം