editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾസൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പാള്‍: വിരമിച്ചവര്‍ക്ക് അവസരംപരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾകേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംരംഭകത്വ പരിശീലനംലഹരിമുക്ത കലാലയത്തിനായി അണിനിരക്കാം: സ്കൂൾ വാർത്ത 2023ലെ ലഘുലേഖ പുറത്തിറക്കിശുചിത്വമിഷന്റെ ഭാഗമായി നഗരസഭകളില്‍ 99യുവ പ്രൊഫഷണലുകള്‍ക്ക് അവസരംഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചു

പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിവൃദ്ധി: നേട്ടം സാധാരണക്കാർക്കെന്ന് മുഖ്യമന്ത്രി

Published on : May 30 - 2022 | 4:12 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങൾ ശാക്തീകരിക്കുമ്പോൾ സാധാരണക്കാർക്കാണ് ഏറെ നേട്ടമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ഫണ്ടുകൾ ഉപയോഗിച്ച് നിർമ്മിച്ച 75 കെട്ടിടങ്ങൾ നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ മേഖലയെ സ്നേഹിക്കുന്നവർ വേദനിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇത് മനസ്സിലാക്കിയാണ് എൽഡിഎഫ് സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയത്. അന്ന് ഇതിനെ കളിയാക്കിയവരും പുച്ഛത്തോടെ കണ്ടവരും ഉണ്ട്.


അസാധ്യമെന്നു കരുതിയ പലതും നടപ്പാക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. പൊതു വിദ്യാഭ്യാസ രംഗത്തും ആ മാറ്റങ്ങൾ ഉണ്ടായി. കിഫ്ബി വഴിയുള്ള വികസനത്തെ ഏറെ എതിർത്തവരുണ്ട്. ആ സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന കാര്യങ്ങൾ വരെയുണ്ടായി. സംസ്ഥാനത്തിന്റെ പൊതുവെയുള്ള വികസനത്തെ തടയുന്നത് ആയിരുന്നു ഈ നീക്കം.എന്നാൽ കിഫ്‌ബി വഴി തന്നെ ഏറെ വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിനായി. പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ സർക്കാർ പരിപാടിയായി മാത്രം കാണരുത്.👇🏻

നാടിന് ആവശ്യമായ ഭാവിക്ക് വേണ്ടിയുള്ള, കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള പരിപാടിയാണിത്. പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ മേഖല ശക്തിപ്പെടണം എന്ന് ആഗ്രഹിക്കുന്നവരിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സഹായം ഈ മേഖലയ്ക്ക് വേണം. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമികമായ മികച്ച നേട്ടമുണ്ടാക്കാനും കേരളത്തിന് കഴിഞ്ഞു. ഇതിന് അധ്യാപകർ നല്ലരീതിയിൽ പങ്കുവഹിച്ചു. നാടാകെ ഇതോടൊപ്പം ചേർന്നു. ഇതിന്റെ ഭാഗമായി ആറു വർഷം കൊണ്ട് പത്തര ലക്ഷം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ വർധിച്ചത്.👇🏻

5കോടി രൂപ ധനസഹായത്തോടെയുള്ള 110 കെട്ടിടങ്ങളും മൂന്നുകോടി രൂപ ധനസഹായത്തോടെ ഉള്ള 106 കെട്ടിടങ്ങളും ഒരു കോടി രൂപ ധനസഹായത്തോടെയുള്ള രണ്ടു കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യപ്പെട്ടു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ തുടര്‍ച്ചയായുള്ള വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം മൂന്നാംഘട്ടത്തില്‍ 75 സ്കൂള്‍ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം ചെയ്യുന്ന 75 സ്കൂള്‍ കെട്ടിടങ്ങളില്‍ 5 കോടി കിഫ് ബി ധനസഹായത്തോടെയുള്ള 9 സ്കൂള്‍ കെട്ടിടങ്ങളും 3 കോടി കിഫ്ബി ധനസഹായത്തോടെയുള്ള 16 സ്കൂള്‍ കെട്ടിടങ്ങളും 1 കോടി കിഫ്ബി ധനസഹായത്തോടെയുള്ള 15 സ്കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും ഉപയോഗിച്ച് കൊണ്ട് നിര്‍മ്മിച്ച 35 സ്കൂള്‍ കെട്ടിടങ്ങളും ഉള്‍പ്പെടുന്നു.

മൊത്തം 130 കോടി രൂപയാണ് ഇതിനായി വിനിയോഗിച്ചിട്ടുള്ളത്.നിലവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ സമയബന്ധിതമായിപൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഇനിയും ഭൗതികസൗകര്യ വികസനം ആവശ്യമായുള്ള സ്കൂളുകള്‍ കണ്ടെത്തി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

0 Comments

Related News