editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾസൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പാള്‍: വിരമിച്ചവര്‍ക്ക് അവസരംപരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾകേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംരംഭകത്വ പരിശീലനംലഹരിമുക്ത കലാലയത്തിനായി അണിനിരക്കാം: സ്കൂൾ വാർത്ത 2023ലെ ലഘുലേഖ പുറത്തിറക്കിശുചിത്വമിഷന്റെ ഭാഗമായി നഗരസഭകളില്‍ 99യുവ പ്രൊഫഷണലുകള്‍ക്ക് അവസരംഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചു

പുതിയ അധ്യയന വർഷം: അംഗൻവാടി പ്രവേശനോത്‌സവം നാളെ

Published on : May 29 - 2022 | 9:07 am

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ അംഗൻവാടി പ്രവേശനോത്‌സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (മെയ്‌30ന്) നടക്കും. രാവിലെ 9.30ന് പത്തനംതിട്ട ഇരവിപേരൂർ ഓതറ പഴയകാവിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. അംഗൻവാടി കുട്ടികൾക്ക് തേൻ നൽകുന്നതിനുള്ള തേൻകണം പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യപ്രഭാഷണം നടത്തും.

സ്‌കൂളുകളിൽ താത്കാലിക അധ്യാപകരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുതന്നെ

തിരുവനന്തപുരം: സ്‌കൂളുകളിൽ താൽക്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നെന്ന് മന്ത്രി വി.ശിവൻകുട്ടി. തൃപ്പൂണിത്തുറയിൽ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിർബന്ധിതമായി രക്ഷിതാക്കളിൽ നിന്ന് പണപ്പിരിവ് പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളുടെ വികസനത്തിന്‌ ഫണ്ട് നൽകാൻ താല്പര്യം ഉള്ളവർക്ക് നൽകാം.

സ്കൂൾ മാറ്റത്തിന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ ഉപാധികൾ വെക്കരുത്. ട്രാൻസ്ഫർ ആവശ്യമുള്ളവർക്ക് അത് നൽകണം. ഇക്കാര്യത്തിൽ പരാതി ഉയരാത്ത വിധം സ്കൂളുകൾ കൈകാര്യം ചെയ്യണം. എയിഡഡ് സ്കൂൾ നിയമനങ്ങൾ പി എസ് എസിക്ക് വിടാൻ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂൾ പ്രവേശനോത്സവഗാനം മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. പ്രശസ്ത കവിയും ഗാനരചയിതാവും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കടയാണ് ഗാനരചന നിർവഹിച്ചത് . സംഗീതം നല്‍കിയിരിക്കുന്നത് വിജയ് കരുണ്‍ ആണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാര ജേത്രി സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.

0 Comments

Related News