JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

ബംഗളൂരു: ഒന്നാം ക്ലാസിൽ പുതുതായി ചേരുന്ന കുട്ടികൾക്ക് വെള്ളിനാണയം പ്രഖ്യാപിച്ച് ഒരു വിദ്യാലയം. കൂടുതൽ വിദ്യാര്‍ത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിനായി കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലുള്ള മേലുകോട്ട പ്രൈമറി സ്കൂളാണ് പുതിയ ആശയം നടപ്പാക്കുന്നത്. ഈ കന്നഡ മീഡിയം സ്കൂൾ
150 വര്‍ഷം പഴക്കമുള്ളതാണ്.

നിലവിൽ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. മികച്ച നിലവാരത്തിലുള്ള സംവിധാനമാണ് ഈ സര്‍ക്കാര്‍ സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. പാഠപുസ്തകം, യൂണിഫോം, പഠനയാത്ര എന്നിവയ്‌ക്കൊപ്പം ഇംഗ്ലീഷില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 112 കുട്ടികളാണ് സ്കൂളിൽ ഉണ്ടായത്. സൗകര്യങ്ങൾ ഉണ്ടായിട്ടും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെയാണ് അധികൃതർ പുതിയ ആശയം കണ്ടുപിടിച്ചത്. പ്രവേശനം നേടുന്ന കുട്ടിക്ക് ഒരു \’വെള്ളിനാണയം\’.

- എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
- റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
- ക്രിമിനൽ കേസുകളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക്
- കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണം
- വിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെ