പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

വഡോദര നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര പ്രവേശനം

May 23, 2022 at 6:35 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

വഡോദര: രാജ്യത്തെ ആദ്യ റെയിൽ ഗതാഗത സർവകലാശാലയായ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻ.ആർ.ടി.ഐ.) ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം.

പ്രവേശന പരീക്ഷകൾ

ബി.ബി.എ./ബി. എസ്.സി.: സി.യു.ഇ.ടി. യു. ജി. 2022 സ്കോറിന്റെ അടിസ്ഥാനത്തിൽ.

ബി. ടെക്: ജെ.ഇ.ഇ. മെയിൻ 2022 പേപ്പർ 1 സ്കോറിന്റെ അടിസ്ഥാനത്തിൽ.

ബിരുദാനന്തര ബിരുദം: സി.യു.ഇ.ടി. പി.ജി. 2022 സ്കോറിന്റെ അടിസ്ഥാനത്തിൽ.

\"\"

എം.ബി.എ: കാറ്റ്/ക്‌സാറ്റ്/മാറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ. സി.യു.ഇ.ടി. പി.ജിക്ക്‌ അപേക്ഷിക്കാതെ കാറ്റ്/ക്‌സാറ്റ്/മാറ്റ് സ്കോർ വഴി അപേക്ഷിക്കുന്നവർ എൻ.ആർ.ടി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://nrti.edu.in വഴിയും അപേക്ഷിക്കണം.

ബി. ടെക്: എൻ.ആർ.ടി.ഐയുടെ വെബ്സൈറ്റായ https://nrti.edu.in ലൂടെ അപേക്ഷിക്കണം. അവസാന തീയതി ജൂൺ 30.

ബിരുദ പ്രോഗ്രാമുകളും യോഗ്യതയും

ബി.ടെക്.: റെയിൽ ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ്, റെയിൽ സിസ്റ്റംസ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ ആൻഡ് റെയിൽ എൻജിനിയറിങ്: സയൻസ് സ്ട്രീമിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് കുറഞ്ഞത് 55 ശതമാനം മാർക്ക് നേടി പ്ലസ്ടു ജയം/തത്തുല്യം. (ഒ.ബി.സി./എസ്. സി./എസ്.ടിക്ക് 50 ശതമാനം).

ബി.എസ്‌.സി: ട്രാൻസ്പോർട്ടേഷൻ ടെക്നോളജി: സയൻസ് സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയം/തത്തുല്യം.

ബി.ബി.എ: ട്രാൻസ്പോർട്ടേഷൻ മാനേജ്മെന്റ്. ഏതെങ്കിലും സ്ട്രീമിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചുള്ള പ്ലസ്ടു ജയം/തത്തുല്യം.

\"\"

എം.ബി.എ: ട്രാൻസ്പോർട്ടേഷൻ ഇക്കണോമിക്സ് ആൻഡ് മാനേജ്മെൻറ്, ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്.

വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://nrti.edu.in

ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും യോഗ്യതയും

എം.എസ്‌.സി: ട്രാൻസ്പോർട്ട് ടെക്നോളജി ആൻഡ് പോളിസി, ട്രാൻസ്പോർട്ട് ഇൻഫർമേഷൻ സിസ്റ്റംസ് ആൻഡ് അനലറ്റിക്സ്, റെയിൽവേ സിസ്റ്റംസ് എൻജിനിയറിങ് ആൻഡ് ഇൻറഗ്രേഷൻ: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തത്തിൽ 55 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ./സി.പി.ഐ.യോടെയുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം. (ഒ.ബി.സി./എസ്. സി./എസ്.ടിക്ക് 50 ശതമാനം).

\"\"

Follow us on

Related News

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി

ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം:കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂൾ വൈദ്യുതി ലൈനിൽ നിന്ന്  ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച...