JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരും മറ്റു ജനപ്രതിനിധികളും, കലാ സാംസ്കാരിക രംഗത്തുള്ളവരും പങ്കെടുക്കും. സംസ്ഥാനത്തുടനീളം നടക്കുന്ന പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ നടത്തുന്നതിനും പരിപാടിയുടെ ക്രമീകരണത്തിനുമായി പ്രധാന നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ചുവടെ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
1. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിൽതത്സമയം സംപ്രേഷണം ചെയ്യും. ഇത് കൈറ്റിന്റെ സഹകരണത്തോടെ മുഴുവൻ കുട്ടികൾക്കും കാണുന്നതിനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.
2. ജില്ലകളിൽ ജില്ലാതല ഉദ്ഘാടനം നടത്തേണ്ടതും ഒന്നു മുതൽ 12 വരെയുള്ള സ്കൂളുകൾ ജില്ലാതല ഉദ്ഘാടന കേന്ദ്രമായി തെരഞ്ഞെടുക്കേണ്ടതുമാണ്. ജില്ലാതല ഉദ്ഘാടനം നടത്തുന്ന സ്ഥലങ്ങളിൽ വിപുലമായ സ്വാഗതസംഘ രൂപീകരണയോഗം വിളിച്ചുചേർത്ത് പരിപാടി വിജയിപ്പിക്കുവാൻ നിർദ്ദേശം നൽകേണ്ടതാണ്. ജില്ലാതല ഉദ്ഘാടനത്തിന് മന്ത്രിമാർ,ജനപ്രതിനിധികൾ, കലാ സാസംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിക്കേണ്ടതാണ്. സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന തിരുവനന്തപുരം ജില്ലയിൽ പ്രത്യേകമായി ജില്ലാതല ഉദ്ഘാടനം നടത്തേണ്ടതില്ല.3. ജില്ലയിലെ ഉദ്ഘാടനം പോലെ ബ്ലോക്ക്, പഞ്ചായത്ത് തലത്തിൽ ഉദ്ഘാടനത്തിന് ഓരോ സ്കൂൾ തെരഞ്ഞെടുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്. ബ്ലോക്ക് തല/പഞ്ചായത്ത്തല ഉദ്ഘാടനങ്ങൾക്കും സ്വാഗതസംഘ യോഗങ്ങൾ വിളിച്ചു ചേർത്ത് പരിപാടി വിജയിപ്പിക്കാൻ നിർദ്ദേശം നൽകേണ്ടതാണ്.4. ജില്ല/ബ്ലോക്ക്/പഞ്ചായത്ത് തല ഉദ്ഘാടനങ്ങൾ നടത്തുന്ന സ്ഥലം, ഉദ്ഘാടന പരിപാടിയുടെ വിശദാംശങ്ങൾ എന്നിവ മെയ് 25 നു മുമ്പായി സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഓഫീസിൽ അറിയിക്കേണ്ടതാണ്.5. ജില്ല/ബ്ലോക്ക്/പഞ്ചായത്ത് തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കേണ്ടതാണ്.
6. ജില്ല/ബ്ലോക്ക്/പഞ്ചായത്ത് ഉദ്ഘാടനത്തിന്റെ വാർത്തകൾ, ചിത്രങ്ങൾ എന്നിവ പ്രത്യേകം ഡോക്യുമെന്റ് ചെയ്ത് സ്റ്റേറ്റ് ഓഫീസിൽ കാലതാമസം കൂടാതെ അയച്ചുതരേണ്ടതാണ്.7. പ്രവേശനോത്സവ ദിവസം ആലപിക്കാനുള്ള പ്രവേശനോത്സവഗാനം സമഗ്ര ശിക്ഷാ, കേരള തയ്യാറാക്കി ജില്ലകൾക്ക് കൈമാറുന്നതാണ്. ഉദ്ഘാടന വേളയിൽ എല്ലാ സ്കൂളുകളിലും ഗാനം കേൾപ്പിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണം. ഗാനം കേൾപ്പിക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഒന്നുമില്ലായെന്ന് മുൻകൂട്ടിഉറപ്പു വരുത്തേണ്ടതാണ്. 8. പ്രവേശനോത്സവ ത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സമഗ്ര ശിക്ഷാ, കേരള പ്രത്യേകം തയ്യാറാക്കുന്ന പോസ്റ്ററുകൾ അച്ചടിച്ച് ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കേണ്ടതാണ്.9. മുഴുവൻ പൊതുവിദ്യാലയങ്ങളിലും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട ഓഫീസുകളിലും പോസ്റ്ററുകൾ, ബാനറുകൾ എന്നിവ നിർബന്ധമായി പതിയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.
10. വിദ്യാലയങ്ങളിൽ പോസ്റ്ററുകൾ പതിക്കുന്നതു കൂടാതെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ,പ്രധാനപ്പെട്ട പട്ടണങ്ങൾ, നഗരങ്ങൾ, പഞ്ചായത്ത് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുൻകൂട്ടി പോസ്റ്റർ പ്രചരണം നടത്തേണ്ടതാണ്. ഇതിനായി സമഗ്ര ശിക്ഷാ, കേരളയുടെ കീഴിലുള്ളമുഴുവൻ പ്രവർത്തകരുടെയും സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്. ആവശ്യമായ ഘട്ടത്തിൽ പി.ടി.എ., എസ്.എം.ഡി.സി., എസ്.എം.സി. എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.11. പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഘട്ടപ്രവർത്തനങ്ങളിലും ഗ്രീൻപ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കേണ്ടതും പരിസ്ഥിതി സൗഹൃദപരിപാടി എന്ന ആശയത്തിന് പ്രാധാന്യം നൽകേണ്ടതുമാണ്.12. പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് അർഹമായ പരിഗണന നൽകേണ്ടതാണ്.
13. പ്രവേശനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ബി.പി.ഒ.മാരുടെ യോഗം വിളിച്ചുചേർത്ത് പരിപാടികൾ ആസൂത്രണം ചെയ്യേണ്ടതാണ്.14. ബി.ആർ.സി. ട്രെയിനർമാർ, സി.ആർ.സി. കോ-ഓർഡിനേറ്റർമാർ എന്നിവർക്ക് പ്രവേശനോത്സവത്തിന്റെ നടത്തിപ്പിനായി പ്രത്യേക ഡ്യൂട്ടി നിർണയിച്ച് (സ്കൂൾതല ചുമതലകൾ)നൽകേണ്ടതാണ്.15. പ്രവേശനോത്സവ ദിവസം പ്രദർശിപ്പിക്കാൻ പ്രത്യേക ബാനർ, സ്റ്റേറ്റ് ഓഫീസ് ഡിസൈൻ ചെയ്ത് സോഫ്റ്റ് കോപ്പി, ജില്ലകൾക്ക് കൈമാറുന്നതാണ് (ബാനറിന് പി.വി.സി മുക്തമായപോളിഎത്തലിന്റെ നിർമ്മിത വസ്തുക്കൾ, കോട്ടൺ തുണി, പേപ്പർ എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്). പ്രവേശനോത്സവത്തിനായി സ്കൂളുകൾക്ക് അനുവദിക്കുന്ന തുകയിൽനിന്ന് ബാനർ പ്രിന്റിംഗിനുള്ള തുക ചെലവഴിക്കാവുന്നതാണ്.16. നവാഗതരെ സ്വീകരിക്കാൻ സാമ്പത്തിക ചെലവില്ലാതെ സമൂഹ പങ്കാളിത്തത്തോടെ ഉചിതമായ പരിപാടികൾ ആലോചിക്കാൻ നിർദ്ദേശം നൽകേണ്ടതാണ്.17. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന വേളയിൽ വിദ്യാലയ മികവുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകേണ്ടതാണ്.18. ജില്ല/ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചെലവ് സാമ്പത്തിക വിനിയോഗ രേഖകൾ എന്നിവ ജില്ലകളിൽ സൂക്ഷിക്കുകയും സ്റ്റേറ്റ് ഓഫീസിൽ യഥാ സമയം അറിയിക്കേണ്ടതുമാണ്. പ്രോഗ്രാം കഴിഞ്ഞ് ഡോക്യുമെന്റേഷൻ നൽകിയതിന് ശേഷം സാമ്പത്തിക തീർപ്പാക്കൽ ചെയ്യേണ്ടതാണ്.19. പുതുതായി പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ താത്പര്യം പരിഗണിച്ചാവണം പരിപാടികൾ ആസൂത്രണം ചെയ്യേണ്ടത്. ദീർഘനേരമുള്ള പ്രസംഗങ്ങൾക്ക് പകരം കുട്ടികളുമായി സംവദിക്കുന്ന അവതരണങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതാണ്.
20. ജില്ലാതല പ്രവേശനോത്സവം നടത്തുന്ന വിദ്യാലയങ്ങളിൽ ജില്ലാതല മികവുകളുടെ പ്രദർശനം ഒരുക്കേണ്ടതാണ്.21. ജനപ്രതിനിധികൾ, അദ്ധ്യാപക സംഘടനകൾ എന്നിവരുടെ പങ്കാളിത്തം പ്രവേശനോത്സവത്തിൽ ഉറപ്പിക്കാൻ ആവശ്യമായ ക്രമീകരണം നടത്തേണ്ടതാണ്.22. ജില്ലാതല പ്രവേശനോത്സവ ത്തിന്റെ സ്ഥലം, പരിപാടികൾ എന്നിവ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഡി.ഡി.ഇ., ഡയറ്റ് പ്രിൻസിപ്പാൾ, ആർ.ഡി.ഡി.മാർ, എ.ഡി.മാർ എന്നിവരുമായി ആലോതീരുമാനിക്കേണ്ടതാണ്. ഉപജില്ലകളിൽ ഡി.ഇ.ഒ/എ.ഇ.ഒ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എന്നിവരുമായി ആലോചിച്ച് പരിപാടികൾ ആത്രണം ചെയ്യാൻ നിർദേശിക്കേണ്ടതാണ്.23. പ്രവേശനോത്സവ പരിപാടികൾ തയ്യാറാക്കുമ്പോൾ പ്രോട്ടോക്കോൾ പാലിക്കാൻ എല്ലാ തലത്തിലുമുള്ളവർക്ക് നിർദ്ദേശം നൽകേണ്ടതാണ്. 24. ജില്ലാതല പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ആസൂത്രണ യോഗം കൂടി ഓരോ തലത്തിലുമുള്ള സംഘാടനവും ധനവിനിയോഗവും തീരുമാനിച്ച് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതാണ്.25. പ്രവേശനോത്സവത്തിന്റെ മുന്നോടിയായി സ്കൂൾ പി.ടി.എ./എസ്.എം.സി/എസ്.എം.ഡി.സി/എം.പി.ടി.എ എന്നിവ കൂടാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.26. സ്കൂൾതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അക്കാദമിക് മാസ്റ്റർപ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രധാന പ്രവർത്തനങ്ങൾ വിശദീകരിക്കാൻ സ്കൂൾ അധികാരികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്.27. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഉദ്ഘാടന സെഷനുകളിൽ അവതരിപ്പിക്കേണ്ടതാണ്.28. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച ഘോഷയാത്രകൾ നടത്തുന്നത് ഒഴിവാക്കേണ്ടതാണ്.29. പ്രവേശനോത്സവത്തിന്റെഎല്ലാഘട്ട പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ നിർബന്ധമായും നടത്തേണ്ടതാണ്.30. ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, സ്കൂൾ തല പ്രവേശനോത്സവത്തിന് ചുവടെ പറയും പ്രകാരം പരമാവധി ധനവിനിയോഗം അനുവദിക്കാവുന്നതാണ്.31. സ്കൂൾ തല പ്രവേശനോത്സവത്തിനുള്ള ചെലവുകൾക്കായി സംസ്ഥാനത്തെ ഗവ. സ്കൂളുകൾക്ക് സമഗ്രശിക്ഷാ വാർഷിക പദ്ധതി 2022-23 കമ്മ്യൂണിറ്റി മൊബിലൈസേഷൻ ശീർഷകത്തിൽ നിന്ന് 1000/- രൂപ വീതം അനുവദിക്കേണ്ടതാണ്.32. ജില്ലാതല പ്രവേശനോത്സവത്തിന്റെ ധനവിനിയോഗം ജില്ലയുടെ മാനേജ്മെന്റ് കോസ്റ്റ് ശീർഷകത്തിൽ നിന്നും, ബ്ലോക്ക് തല പ്രവേശനോത്സവത്തിന്റെ ധനവിനിയോഗം ബി.ആർ.സി. കണ്ടിജൻസി ശീർഷകത്തിൽ നിന്നും, പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെ ധനവിനിയോഗത്തിന് സി.ആർ.സി. കണ്ടിജൻസി ശീർഷകത്തിൽ നിന്നും വിനിയോഗിക്കേണ്ടതാണ്.
33. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന യോഗങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്.34. ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ലാസുകൾ ഉള്ള വിദ്യാലയങ്ങളിൽ മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പു വരുത്തി ഒറ്റ ചടങ്ങായി പ്രവേശനോത്സവം സംഘടിപ്പിക്കാൻ സ്കൂൾ അധികാരികൾക്ക് പ്രത്യേക നിർദ്ദേശം നൽകേണ്ടതാണ്.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ