JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: ഓരോ ജില്ലയിലും പ്രവേശനോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക ആസൂത്രണ യോഗം കൂടി ഓരോ തലത്തിലുമുള്ള സംഘാടനവും ധനവിനിയോഗവും തീരുമാനിച്ച് ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്.
ജില്ല,ബ്ലോക്ക്, പഞ്ചായത്ത്, സ്കൂൾ തല പ്രവേശനോത്സവത്തിന് താഴെ പറയും പ്രകാരം പരമാവധി ധനവിനിയോഗം അനുവദിക്കാവുന്നതാണ്.
ജില്ലാതല പ്രവേശനോത്സവത്തിനും സംഘാടനത്തിനുമായി 25000/- രൂപ ചിലവഴിക്കാം.

ബ്ലോക്ക് തല പ്രവേശനോത്സവത്തിന് 5000/- രൂപയും പഞ്ചായത്തുതല പ്രവേശനോത്സവ സംഘാടനത്തിനു 2000 രൂപയും
സ്കൂൾതല പ്രവേശനോത്സവത്തിന്
1000/-രൂപയും വിനിയോഗിക്കാം. സ്കൂൾ തല പ്രവേശനോത്സവത്തിനുള്ള ചെലവുകൾക്കായി സംസ്ഥാനത്തെ ഗവ. സ്കൂളുകൾക്ക് സമഗ്രശിക്ഷാ വാർഷിക പദ്ധതി 2022-23 കമ്മ്യൂണിറ്റി മൊബിലൈസേഷൻ ശീർഷക
ത്തിൽ നിന്ന് 1000/- രൂപ വീതം അനുവദിക്കേണ്ടതാണ്.
ജില്ലാതല പ്രവേശനോത്സവത്തിന്റെ ധനവിനിയോഗം ജില്ലയുടെ മാനേജ്മെന്റ് കോസ്റ്റ് ശീർഷകത്തിൽ നിന്നും, ബ്ലോക്ക് തല പ്രവേശനോത്സവത്തിന്റെ ധനവിനിയോഗം ബി.ആർ.സി. കണ്ടിജൻസി ശീർഷകത്തിൽ നിന്നും, പഞ്ചായത്തുതല പ്രവേശനോത്സവത്തിന്റെ ധനവിനിയോഗത്തിന് സി.ആർ.സി. കണ്ടിജൻസി ശീർഷകത്തിൽ നിന്നും വിനിയോഗിക്കേണ്ടതാണ്.

പ്രവേശനോത്സവത്തിന്റെ മുന്നോടിയായി സ്കൂൾ പി.ടി.എ./എസ്.എം.സി/എസ്.എം.ഡി.സി/എം.പി.ടി.എ എന്നിവ കൂടാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകേണ്ടതാണ്.

- ചെങ്ങന്നൂരിൽ നടക്കുന്ന ‘തരംഗ്-23 ദേശീയ ടെക് ഫെസ്റ്റ്’ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ:ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു
- പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെ
- ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ്: അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
- സ്കോൾ കേരള: സൗജന്യ പഠന സഹായി വിതരണം
- കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം
0 Comments