JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിനു കീഴിലുള്ള ഡല്‍ഹിയിലെ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.എ.ആര്‍.ഐ.) അസിസ്റ്റന്റ് തസ്തികയിലുള്ള 462 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഹെഡ്ക്വാര്‍ട്ടേഴ്‌സിലും രാജ്യത്തെ വിവിധ മേഖലാകേന്ദ്രങ്ങളിലുമായാണ് നിയമനം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാനതീയതി ജൂണ്‍ 1.

ഒഴിവുകള്‍
ഹെഡ്ക്വാര്‍ട്ടേഴ്‌സ്: 71 (ജനറല്‍- 44, ഒ.ബി.സി.- 16, ഇ.ഡബ്ല്യു.എസ്.- 3, എസ്.സി.- 7, എസ്.ടി.- 1, ഭിന്നശേഷിക്കാര്‍- 3). മേഖലാകേന്ദ്രങ്ങള്‍: 391 (ജനറല്‍-235, ഒ.ബി.സി.-79, ഇ.ഡബ്ല്യു.എസ്.-23, എസ്.സി.-41, എസ്.ടി.-13, ഭിന്നശേഷിക്കാര്‍-5).
കേരളത്തിലെ ഒഴിവുകള്‍: സി.പി.സി.ആര്‍.ഐ. കാസര്‍കോട്-5 (ജനറല്‍-4, ഒ.ബി.സി.-1), സി.ടി.സി.ആര്‍.ഐ. തിരുവനന്തപുരം-3 (ജനറല്‍-2, ഒ.ബി.സി.-1), സി.ഐ.എഫ്.ടി. കൊച്ചി- 6 (ജനറല്‍-5, എസ്.ടി.-1), സി.എം.എഫ്.ആര്‍.ഐ. കൊച്ചി-16 (ജനറല്‍-9, ഒ.ബി.സി.-2, എസ്.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-2).
- സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെ
- എംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ
- പരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ് സർവകലാശാല വാർത്തകൾ
- സതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തം
- ഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ
യോഗ്യത: അംഗീകൃത സര്‍വകലാശാലാ ബിരുദം.
പ്രായപരിധി: 20 മുതൽ 30 വയസ്സ് വരെ. (2022 ജൂണ്‍ ഒന്നിന്). സംവരണ തസ്തികകളിലെ ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നു വര്‍ഷത്തെയും ഇളവു ലഭിക്കും. ഭിന്നശേഷിക്കാരിലെ ജനറല്‍ വിഭാഗത്തിന് 10 വര്‍ഷത്തെയും എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 15 വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 13 വര്‍ഷത്തെയും ഇളവുണ്ട്. ഒരു കാരണവശാലും ഉയര്‍ന്ന പ്രായപരിധി 45 വയസ്സ് കവിയാന്‍ പാടില്ല.
വേതനം: ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ 44,900 രൂപയും മേഖലാകേന്ദ്രങ്ങളില്‍ 35,400 രൂപയുമാണ് അടിസ്ഥാനശമ്പളം. മറ്റ് അലവന്‍സുകളും ലഭിക്കും.
തിരഞ്ഞെടുപ്പ്: പ്രിലിമിനറി, മെയിന്‍ പരീക്ഷ, സ്‌കില്‍ ടെസ്റ്റ്. എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
പരീക്ഷ: പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലായിരിക്കും. പ്രിലിമിനറി പരീക്ഷയ്ക്ക് ജനറല്‍ ഇന്റലിജന്റ്‌സ് ആന്‍ഡ് റീസണിങ്, ജനറല്‍ അവയര്‍നെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ എന്നിവയായിരിക്കും വിഷയങ്ങള്‍. തെറ്റുത്തരത്തിന് മൂന്നിലൊന്ന് മാര്‍ക്ക് കുറയ്ക്കും. മെയിന്‍ പരീക്ഷയുടെ സിലബസുള്‍പ്പെടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭ്യമാണ്. സ്‌കില്‍ ടെസ്റ്റിന് കംപ്യൂട്ടര്‍ പരിജ്ഞാനം (വേഡ് പ്രോസസിങ്, സ്‌പ്രെഡ് ഷീറ്റ്, ജനറേഷന്‍ ഓഫ് സ്ലൈഡ്‌സ്) പരിശോധിക്കും.

കേന്ദ്രങ്ങൾ: രാജ്യത്താകെ 93 കേന്ദ്രങ്ങളിലായാണ് പ്രിലിമിനറി പരീക്ഷ നടക്കുക. കേരളത്തില്‍ തിരുവനന്തപുരവും എറണാകുളവുമാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഞ്ചുകേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കാം. മെയിന്‍ പരീക്ഷ രാജ്യത്താകെ അഞ്ചുകേന്ദ്രങ്ങളിലായിരിക്കും. കൊല്‍ക്കത്ത, ഗുവാഹാട്ടി, പട്‌ന, ലഖ്‌നൗ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ എന്നിവയാണ് ഈ കേന്ദ്രങ്ങള്‍. ഇവയില്‍ രണ്ടെണ്ണം മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കാം. പ്രിലിമിനറി പരീക്ഷ ജൂണ്‍ അവസാനത്തെയാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അപേക്ഷാ ഫീസ്: രജീസ്‌ട്രേഷന്‍ ഫീസ്- 500 രൂപ, പരീക്ഷാഫീസ്- 700 രൂപ. വനിതകള്‍, എസ്.ടി, എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാർ എന്നിവര്‍ രജിസ്‌ട്രേഷന്‍ ഫീസ് മാത്രം അടച്ചാല്‍ മതി. ഓണ്‍ലൈനായാണ് ഫീസടയ്ക്കേണ്ടത്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും അപേക്ഷസമർപ്പിക്കുന്നതിനും: https://iari.res.in
0 Comments