JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: ഫെബ്രുവരിയിൽ നടന്ന കെ-ടെറ്റ് (കാറ്റഗറി 1, 2) പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ പരീക്ഷാഭവന്റെ http://pareekshabhavan.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാതീയതി, പരീക്ഷാഫീസ്, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ
കോട്ടയം: അഞ്ചാം സെമസ്റ്റർ ബി.എ. / ബി.കോം. (സി.ബി.സി.എസ്. – 2018, 2017 അഡ്മിഷൻ – റീ-അപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ മെയ് 16 വരെയും 525 രൂപ പിഴയയോടു കൂടി മെയ് 17 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 18 നും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ മെയ് 16 വരെയും 525 രൂപ പിഴയോടു കൂടി മെയ് 17 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 18 നും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസ് പരീക്ഷാഫീസിന് പുറമെ അടക്കണം.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. (2019 അഡ്മിഷൻ – സ്‌പെഷ്യൽ സപ്ലിമെന്ററി – പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ മെയ് 16 വരെയും 525 രൂപ പിഴയോടു കൂടി മെയ് 17 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 18 നും അപേക്ഷിക്കാം. വിദ്യാർത്ഥികൾ പേപ്പറൊന്നിന് 35 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
ഏഴാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ – റെഗുലർ / 2013 മുതൽ 2017 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ മെയ് 30 ന് ആരംഭിക്കും. പിഴയില്ലാതെ മെയ് 18 വരെയും 525 രൂപ പിഴയോടു കൂടി മെയ് 19 നും 1050 സൂപ്പർഫൈനോടു കൂടി മെയ് 20 നും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി / 2016 അഡ്മിഷൻ – ഫസ്റ്റ് മെഴ്‌സി ചാൻസ് / 2015 അഡ്മിഷൻ – സെക്കന്റ് മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ മെയ് 31 ന് ആരംഭിക്കും. കോവിഡ് – 19 നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടും 2018 അഡ്മിഷൻ – അദാലത്ത് മെഴ്‌സി ചാൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന
വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാം. പിഴയില്ലാതെ മെയ് 19 വരെയും 525 രൂപ പിഴയോടു കൂടി മെയ് 20 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് 21 നും അപേക്ഷിക്കാം. ടൈം ടേബിൾ, മെഴ്‌സി ചാൻസ് ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ഫലം
സ്‌കൂൾ ഓഫ് ബയോസയൻസ് 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ് സി. (മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ് – 2020-2022 ബാച്ച് – സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.