JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
മലപ്പുറം: ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന \”യങ് സയന്റിസ്റ്റ് പ്രോഗ്രാമിൽ\’ ഇടം നേടിയിരിക്കയാണ് കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഹിബ ഫാതിമ എന്ന മിടുക്കി.
രാജ്യത്തിന്റെ ഭാവി നിർമാണത്തിന് തയ്യാറാവുന്ന യുവ സമൂഹങ്ങൾക്കിടയിൽ ശാസ്ത്ര-സാങ്കേതിക രംഗത്തെ ഉയർന്നുവരുന്ന പ്രവണതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് \’യുവിക 2022 \’എന്ന പേരിൽ ഐഎസ്ആർഒ ഈ പരിപാടി സംഘടിപ്പിക്കുന്നത്. ശാസ്ത്രം, സാങ്കേതികം, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) അധിഷ്ഠിത ഗവേഷണം / കരിയർ എന്നിവയിൽ തുടർ ഗവേഷണം നടത്താൻ വിദ്യാർത്ഥികൾക്ക് ഈ പ്രോഗ്രാമിലുടെ കഴിയുമെന്ന് ഐസ് ആർ ഒ അഭിപ്രായപ്പെടുന്നു. ഈ പ്രോഗ്രാമിൽ സെലക്ഷൻ ലഭിച്ച കുട്ടികൾക്ക് ശ്രീഹരിക്കോട്ടയിലെ സധീഷ് ധവാൻ സ്പേസ് സെൻ്റർ സന്ദർശിക്കാനും, ഐഎസ്ആർഒ ചെയർമാനുമായി സംവദിക്കാനുമുള്ള അപൂർവ്വ അവസരവും ലഭിക്കും.
ഈ വർഷം ഒൻപതാം ക്ലാസിൽ നിന്നും പത്താം ക്ലാസിലേക്ക് പ്രവേശനം ലഭിച്ചവരിൽ രാജ്യത്തെ ഏകദേശം നൂറ്റി അൻപതോളം കുട്ടികൾക്കാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടുള്ളത്. അതിൽ കേരളത്തിൽ നിന്നുള്ള മൂന്നു പേരിൽ തൻ്റെ പേരും ഉൾപ്പെട്ട സന്തോഷത്തിലാണ് ഈ പതിനാലുകാരി.
ഐസ് ആർഒ നടത്തുന്ന പ്രവേശന പരീക്ഷയിൽ കിട്ടുന്ന മാർക്ക്, സ്കൂൾ പരീക്ഷയിൽ കിട്ടുന്ന മാർക്കുകൾ, സ്കൗട്ട് & ഗൈഡ്സ്, എസ് പി സി, എൻ എസ് എസ് ,റെഡ് ക്രോസ്. സ്പോർട്സ്, സയൻസ് ഫെയർ ഒളിംപ്യാട് എക്സാം തുടങ്ങിയ മറ്റു മേഘലകളിൽ കുട്ടികൾക്ക് കിട്ടുന്ന മാർക്കുകൾ മുതലായവ പരിഗണിച്ചാണ് ഈ പ്രോഗ്രാമിലേക്ക് സെലക്ഷൻ ലഭിക്കുന്നത് .
മെയ് പതിനഞ്ചാം തിയ്യതി മുതൽ മുപ്പതാം തിയ്യതി വരെ തിരുവനന്തപുരം ഐഎസ്ആർഒ കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പ്രോഗ്രാമിൻ്റെ യാത്ര, താമസം ഭക്ഷണം അടക്കമുള്ള ചിലവുകൾ
പൂർണ്ണമായും സർക്കാറാണ് വഹിക്കുക.
ദ ഹിന്ദു ദിനപത്രത്തിൻ്റെ \’യങ്ങ് വേൾഡി\’ ൽ ഗസ്റ്റ് എഡിറ്ററാവാൻ അവസരം ലഭിച്ച ഈ മിടുക്കി കഴിഞ്ഞ വർഷങ്ങളിൽ എൻ എസ് ടി എസ് ഇ പരീക്ഷകളിൽ സംസ്ഥാനതല റാങ്ക് ജേതാവും, ഗണിത ശാസ്ത്ര പരിഷത്ത് നടത്തിയ മാത് സ് കോൺഗ്രസിലെ സ്റ്റേറ്റ് ജേതാവുമായ ഹിബ ഫാതിമ എന്ന ഈ പ്രതിഭ മദിരശ്ശേരിയിൽ താമസിക്കുന്ന ഐഡിയൽ സ്കുളിലെ അറബിക് വിഭാഗം മേധാവി ഉമർ പുനത്തിലിൻ്റെയും വെളിയംകോട് എം ടി എം കോളേജ് ജീവനക്കാരിയായ സജ്ലയുടെയും മൂത്ത മകളാണ്. ഏക സഹോദരൻ മുഹമ്മദ് അഫ്റസ് ഐഡിയൽ സ്കുളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം