JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയം 12ന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട്
അഡീഷണൽ ചീഫ് എക്സാമിനർ, അസിസ്റ്റന്റ് എക്സാമിനർ എന്നിവരുടെ നിയമന ഉത്തരവ് iExaMS ൽ പ്രസിദ്ധീകരിച്ചു. എല്ലാ പ്രധാന അദ്ധ്യാപകരും ബന്ധപ്പെട്ട അദ്ധ്യാപകർക്ക് നിയമന ഉത്തരവുകൾ കൈമാറണം. 27നകം മൂല്യനിർണ്ണയ ജോലികൾ പൂർത്തിയാക്കി ഫലപ്രഖ്യാപന നടപടികളിലേക്ക് കടക്കും.
നിയമനം ലഭിച്ച അധ്യാപകർ മൂല്യനിർണ്ണയക്യാമ്പിൽ എത്തുന്നതിന് വേണ്ട നിർദ്ദേശം പ്രധാന അധ്യാപകർ നൽകണം. മൂല്യനിർണ്ണയം വേഗത്തിൽ പൂർത്തിയാക്കി ജൂൺ 15നകം എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കും. അടുത്ത അധ്യയന വർഷത്തേ പ്ലസ് വൺ ക്ലാസുകളും വേഗത്തിൽ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

- തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾ
- വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?
- ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ
- അഗ്നിവീർ നിയമനം: ഇനിമുതൽ പ്രവേശന പരീക്ഷ ആദ്യം

0 Comments