പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ പി.എച്ച്ഡി./ഇന്റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്ഡി. പ്രവേശനം

May 9, 2022 at 10:54 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷനിൽ (എൻ.ഐ.ഇ.പി.എ.) എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലകളിലെ പി.എച്ച്ഡി. (ഫുൾ ടൈം/പാർട്ട്‌ ടൈം), ഇന്റഗ്രേറ്റഡ് എം.ഫിൽ-പി.എച്ച്ഡി. എന്നിവയുടെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. പിഎച്ച്.ഡി. (ഫുൾ ടൈം), ഇന്റഗ്രേറ്റഡ് എം.ഫിൽ-പിഎച്ച്.ഡി. എന്നിവയിൽ പ്രവേശനം നേടുന്നവർക്ക് എൻ.ഐ.ഇ.പി.എ. ഫെലോഷിപ്പിന് അർഹതയുണ്ട്.

\"\"

യോഗ്യത: 55 ശതമാനം മാർക്കോടെ (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം)/തത്തുല്യ ഗ്രേഡോടെ, സോഷ്യൽ സയൻസസ്/അനുബന്ധ വിഷയത്തിൽ മാസ്റ്റേഴ്‌സ് ബിരുദം വേണം. മറ്റു മേഖലകളിൽ മാസ്റ്റേഴ്സ് ബിരുദമുള്ള, അധ്യാപന പരിചയമോ, എജ്യുക്കേഷണൽ പോളിസി, പ്ലാനിങ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലയിലെ പ്രവൃത്തിപരിചയമോ ഉള്ളവരെ പരിഗണിക്കും. യു.ജി.സി.-ജെ.ആർ.എഫ്. ഉള്ളവർക്ക് മുൻഗണനയുണ്ട്. യോഗ്യതാപരീക്ഷ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. എൻ.ഐ.ഇ.പി.എ.യിൽനിന്ന്‌ എം.ഫിൽ ബിരുദമുള്ളവർ, ഉയർന്നനിലവാരമുള്ള പ്രസിദ്ധീകരണങ്ങളുള്ള സോഷ്യൽ സയൻസസ്/അനുബന്ധ മേഖലയിൽ എം.ഫിൽ ഉള്ളവർ എന്നിവരെയും ഫുൾ-ടൈം പിഎച്ച്.ഡി. പ്രവേശനത്തിന് പരിഗണിക്കും. പാർട്ട്‌ ടൈം പി.എച്ച്ഡി.പ്രവേശനത്തിന്, എജ്യുക്കേഷണൽ പോളിസി, പ്ലാനിങ്‌ ആൻഡ് അഡ്മിനിസ്‌ട്രേഷൻ മേഖലയിലോ ടീച്ചിങ്/റിസർച്ച് മേഖലയിലോ കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു സീനിയർ ലവൽ വിദ്യാഭ്യാസ ഉദ്യോഗസ്ഥനായിരിക്കണം.

അപേക്ഷിക്കേണ്ട വിധം: https://niepa.ac.in ൽ ഉള്ള എം.ഫിൽ-പിഎച്ച്.ഡി.> അഡ്മിഷൻ ലിങ്കിലെ ഗൂഗിൾ ഫോം വഴി അപേക്ഷിക്കാം. അപേക്ഷാ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും 2022 മേയ് 16-നകം സ്ഥാപനത്തിൽ ലഭിക്കണം. പ്രോസ്പെക്ടസും ഈ ലിങ്കിൽ കിട്ടും.

\"\"

Follow us on

Related News