പ്രധാന വാർത്തകൾ
‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം അടുത്ത വർഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12മുതൽ

ഓൺലൈൻ പരീക്ഷക്ക് ഇനി എംജിയിലും സൗകര്യം: ഉദ്ഘാടനം മെയ്‌ 9ന്

May 7, 2022 at 4:45 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കോട്ടയം: ഉപരിപഠനത്തിനുള്ള പ്രവേശനം മുതൽ വിവിധ മേഖലകളിലെ തൊഴിൽ ലഭ്യത വരെയുള്ള കാര്യങ്ങളിൽ ഓൺലൈൻ പരീക്ഷകൾ ഏറെ വ്യാപകമായ സാഹചര്യത്തിൽ മഹാത്മാഗാന്ധി സർവകലാശാല ആധുനിക സൗകര്യങ്ങളോടെയുള്ള ഒരു ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുക്കുകയാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഐ.ടി.ഐ ലിമിറ്റഡിന്റെ സാങ്കേതിക സഹായത്തോടെ 1.1 കോടി രൂപ ചെലവിൽ സജ്ജീകരിച്ചിട്ടുള്ള കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 9ന് രാവിലെ 9.30 ന് സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ഒരേ സമയം 100 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുക്കിയിട്ടുള്ളതെങ്കിലും 200 പേർക്ക് കൂടി പരീക്ഷ എഴുതാവുന്ന വിധത്തിൽ സെന്ററിന്റെ അടുത്ത ഘട്ടത്തിന്റെ വികസനം ഉടൻ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. സെന്ററിന്റെ പ്രവർത്തനത്തിനാവശ്യമായ മുഴുവൻ വൈദ്യുതിയും സൗരോർജ പാനൽ ഉപയോഗിച്ച് ഉദ്പാദിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

\"\"


റെഗുലർ, പാർട്ട് ടൈം, ഓൺലൈൻ-ഹൈബ്രിഡ് മോഡുകളിൽ വിവിധ ഹ്രസ്വകാല തൊഴിൽ നൈപുണ്യ വികസന പ്രോഗ്രാമുകൾ നടത്തി മാനവ വിഭവശേഷി മെച്ചപ്പെടുത്തുന്നതിനായി സർവ്വകലാശാലയിൽ രൂപം നൽകിയ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന് (ഡി.എ.എസ്.പി.) കീഴിലാണ് ഓൺലൈൻ പരീക്ഷാകേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

\"\"

വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി ഏറ്റവും മെച്ചപ്പെട്ട സേവനം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി സജ്ജമാക്കിയിട്ടുള്ള ഓട്ടോമേറ്റഡ് ലേണിംഗ് ആൻഡ് ഇവാലുവേഷൻ മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റ്‌വെയർ മുഖേനയാണ് ഇവിടെ പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള നടപടികൾ പൂർത്തിയാക്കുക. ഫീസടക്കുന്നതിനും, ഹാജർ എടുക്കുന്നതിനും, പരീക്ഷാ നടത്തിപ്പിനും, പഠന പരിപാടികൾക്കുമെല്ലാം ഈ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൂർണ സജ്ജമായ വെബ്‌സൈറ്റും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സഹായകമായ മൊബൈൽ ആപ്പുകളും ഈ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നു. വെബ് ക്യാമറ ഉള്ള കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് വീട്ടിലിരുന്ന് പരീക്ഷയെഴുതാവുന്ന റിമോട്ട് പ്രോക്‌റ്റേർഡ് എക്‌സാമിനേഷൻ സൗകര്യവും അത് സാധ്യമാകാത്ത വിദ്യാർത്ഥികൾക്ക് സെൻട്രലൈസ്ഡ് ഓൺലൈൻ എക്‌സാമിനേഷൻ സെന്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

\"\"

പരീക്ഷാസമയത്ത് വിദ്യാർത്ഥി വെബ്ക്യാമറാ നിരീക്ഷണത്തിലായിരിക്കും. കൂടാതെ കമ്പ്യൂട്ടറിൽ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനെ തടയുന്ന ഓട്ടോ സ്വിച്ച് ഓഫ് സംവിധാനവും, യഥാർഥ പരീക്ഷാർഥിയെ തിരിച്ചറിയാൻ സഹായിക്കുന്ന ഫോട്ടോ വെരിഫിക്കേഷൻ തുടങ്ങിയ സുരക്ഷാ മുൻകരുതലുകളം ഇവിടെ ഒരുക്കിയിട്ടുണ്ട്.

പരീക്ഷകളും മൂല്യനിർണ്ണയവും വേഗത്തിലും കാര്യക്ഷമമായും നടത്താൻ കഴിയുന്നതിനാൽ ഓൺലൈൻ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള സർവ്വകലാശാലയുടെ ഉദ്യമത്തിന് ഊർജം പകരുന്നതുമാണ് പുതിയ സംവിധാനം.

\"\"


ഡി.എ.എസ്.പി. ക്കു വേണ്ടി ഓട്ടോമേറ്റഡ് ലേണിംഗ് ആൻഡ് ഇവാലുവേഷൻ മാനേജ്‌മെന്റ് സിസ്റ്റം (എ.എൽ.ഇ.എം.എസ്.) എന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചത് സർവ്വകലാശാലയിലെ ഐ.ടി. വിഭാഗത്തിന്റെ സഹകരണത്തോടെ കെഫിടെക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കേരളാ സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള കമ്പനിയാണ്.

\"\"

Related News