JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ഒഡിഷ: ഭുവനേശ്വറിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (നൈസർ) എം.എസ്.സി. മെഡിക്കൽ ആൻഡ് റേഡിയേഷൻ ഫിസിക്സ് പ്രോഗ്രാമിലെ പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. https://niser.ac.in വഴി മേയ് 15 വരെ അപേക്ഷ സമർപ്പിക്കാം.
രണ്ടു വർഷത്തെ മാസ്റ്റേഴ്‌സ് കോഴ്സ് കാലയളവിൽ പ്രതിമാസം 16,000 രൂപ നിരക്കിൽ ഫെലോഷിപ്പ്, വീട്ടുവാടക ബത്ത, കണ്ടിൻജൻറ് ഗ്രാന്റ് എന്നിവ ലഭിക്കും. രോഗനിർണയം, രോഗചികിത്സ എന്നീ മേഖലകളിൽ ഫിസിക്സിന് ഊന്നൽ നൽകുന്ന പഠനങ്ങളുമായി ബന്ധപ്പെട്ട കോഴ്സാണിത്. കോഴ്സ് കഴിഞ്ഞ് ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (എ.ഇ.ആർ.ബി.) വ്യവസ്ഥകൾ പ്രകാരം, പ്രമുഖ സ്ഥാപനങ്ങളിൽ ഒരു വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് ഉണ്ടാകും. പ്രോഗ്രാമിന്റെ വിശദാംശങ്ങൾ അറിയുന്നതിന് https://oldsite.niser.ac.in/CMRP/ എന്ന ലിങ്ക് സന്ദർശിക്കുക.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ് മുഖ്യവിഷയമായുള്ള ബി.എസ്‌സി./തത്തുല്യ ബിരുദം. കൂടാതെ, 2022-ലെ, ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (ജാം)/ജോയൻറ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) യോഗ്യതയും വേണം. യോഗ്യതാ കോഴ്സിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ജാം 2022/ജസ്റ്റ് 2022 സ്കോർ പരിഗണിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ടെസ്റ്റ്/ഇൻറർവ്യൂ ഉണ്ടാകും. മുംബൈ ഹോമിഭാഭ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടും നൈസറും ചേർന്നാണ് ബിരുദം നൽകുന്നത്.