editorial@schoolvartha.com | markeiting@schoolvartha.com

പുതുക്കിയ ഉത്തരസൂചിക പ്രകാരമുള്ള മൂല്യനിർണ്ണയം നാളെമുതൽ: പുതിയ ഉത്തരസൂചിക തയ്യാറാക്കൽ ഇന്ന്

May 3, 2022 at 9:07 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രിയുടെ ഉത്തരസൂചിക പരിശോധിക്കാനും പുതിയതിനു രൂപം നൽകാനും അൽപ സമയത്തിനകം വിദഗ്ധസമിതി യോഗം ചേരും. കെമിസ്ട്രി  ഉത്തര സൂചിക പുനഃപരിശോധിച്ച് പുതിയത് തയ്യാറാക്കി നല്‍കുന്നതിനായി സര്‍ക്കാര്‍ 15 അധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് പേര്‍ ഗവേഷണ ബിരുദമുള്ള കോളേജ് അധ്യാപകര്‍ ആണ്. ഇവരുടെ യോഗമാണ് തിരുവനന്തപുരത്ത് ചേരുന്നത്. യോഗത്തിൽ പുതിയ ഉത്തര സൂചികയ്ക്ക് രൂപമാകും. ഈ ഉത്തര സൂചിക അനുസരിച്ച് കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയം നാളെ മുതൽ പുന:രാരംഭിക്കും . ഇതിനകം മൂല്യനിര്‍ണയം നടന്ന 28000ത്തോളം ഉത്തരക്കടലാസുകള്‍ വീണ്ടും പരിശോധിക്കും.

ഫിസിക്‌സ് , കെമിസ്ട്രി , മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യ നിര്‍ണയമാണ് ഉള്ളത് .   അത് കൊണ്ട് തന്നെ വിദ്യാര്‍ത്ഥിക്ക് അര്‍ഹതപ്പെട്ട അര മാര്‍ക്ക് പോലും നഷ്ടമാകില്ല എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Follow us on

Related News