JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്.ബി.ഐ.) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികയിലുള്ള 35 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 17.
ഒഴിവുകൾ
സിസ്റ്റം ഓഫീസർ (ടെസ്റ്റ് എഞ്ചിനീയർ)- 2, സിസ്റ്റം ഓഫീസർ (വെബ് ഡെവലപ്പർ)- 1, സിസ്റ്റം ഓഫീസർ (പെർഫോമൻസ്/സീനിയർ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ)- 1, സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ)- 2, സിസ്റ്റം ഓഫീസർ (പ്രോജക്ട് മാനേജർ)- 1, എക്‌സിക്യൂട്ടീവ് (ടെസ്റ്റ് എഞ്ചിനീയർ)- 10, എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ)- 3, എക്സിക്യൂട്ടീവ് (വെബ് ഡെവലപ്പർ)- 1, എക്സിക്യൂട്ടീവ് (പോർട്ടൽ അഡ്മിനിസ്ട്രേറ്റർ)- 3, സീനിയർ എക്‌സിക്യൂട്ടീവ് (പെർഫോമൻസ്/ ഓട്ടോമേഷൻ ടെസ്റ്റ് എഞ്ചിനീയർ)- 4, സീനിയർ എക്സിക്യൂട്ടീവ് (ഇന്ററാക്ഷൻ ഡിസൈനർ)- 2, സീനിയർ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ)- 4, സീനിയർ സ്പെഷ്യൽ എക്സിക്യൂട്ടീവ് (പ്രോജക്ട് മാനേജർ)- 1
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
യോഗ്യത
സിസ്റ്റം ഓഫീസർ (ടെസ്റ്റ് എൻജിനീയർ): കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ്) അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ എം.സി.എ/എം.ടെക്/എം.എസ്.സി/ബി.ഇ/ ബിടെക് ചെയ്തിരിക്കണം. അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി/ ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷൻസ് എൻജിനീയറിംഗ്. അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റി/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള തത്തുല്യ യോഗ്യത.
ഓൺലൈൻ എഴുത്തുപരീക്ഷ 2022 ജൂൺ 25-ന് നടത്തും. പരീക്ഷയുടെ കോൾ ലെറ്റർ ബാങ്കിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും എസ്എംഎസ്, ഇ-മെയിലുകൾ എന്നിവയിലൂടെ ഉദ്യോഗാർത്ഥികൾക്ക് എത്തിക്കുകയും ചെയ്യും.
അപേക്ഷാ ഫീസ്: ജനറൽ/ ഒബിസി/ഇ.ഡബ്ല്യു.എസ്. ഉദ്യോഗാർത്ഥികൾക്ക് 750 രൂപ. എസ്.സി./എസ്.ടി./പി.ഡബ്ല്യു.ഡി. ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല.
അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://sbi.co.in