
തിരുവനന്തപുരം: ഹയർ സെക്കൻഡറി ബോർഡിന് വേണ്ടി അംഗീകരിച്ചതും പോർട്ടലിൽ പ്രസിദ്ധീകരിച്ചതുമായ ഉത്തരസൂചിക പ്രകാരം അതത് അധ്യാപകർ സമയബന്ധിതമായി പ്ലസ് ടു മൂല്യനിർണ്ണയം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം . പരീക്ഷാഫലം
പ്രഖ്യാപിക്കുന്നതിന് മൂല്യനിർണ്ണയം അടിയന്തിരമായി പൂർത്തിയാക്കേ
ണ്ടതുണ്ട്. ആയതിനാൽ അധ്യാപകർ തങ്ങളുടെ പരീക്ഷാ ജോലികൾ
സമയബന്ധിതമായി പൂർത്തിയാക്കണം. ഈ വിഷയത്തിൽ രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ യാതൊരു ആശങ്കയും ഉണ്ടാകേണ്ടതിതില്ലെന്നും ഡിജിഇ അറിയിച്ചു. മൂല്യനിർണ്ണയ ജോലികൾക്ക്
നിയോഗിക്കപ്പെട്ട അധ്യാപകർ നിർബന്ധമായും മൂല്യനിർണ്ണയ ക്യാമ്പിൽ
പങ്കെടുക്കുകയും മൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും
ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ഉത്തര സൂചികയിൽ അപാകതയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി ചില ജില്ലകളിൽ അധ്യാപകർ ഇന്നലെ മൂല്യനിർണ്ണയം ബഹിഷ്‌ക്കരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡിജിഇയുടെ ഉത്തരവ്.
- ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലം
- ഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെ
- ഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെ
- നൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാം
- ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനം

0 Comments