പ്രധാന വാർത്തകൾ
നിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല

മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പ്രോഗ്രാമുകൾ: ഏപ്രിൽ 30 വരെ സമയം

Apr 28, 2022 at 2:36 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ചെന്നൈ: മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ ബിരുദ, ബിരുദാനന്തര ബിരുദ ഗവേഷണപ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30.

യു.ജി. പ്രോഗ്രാമുകൾ: മാത്തമാറ്റിക്‌സ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് ആന്‍ഡ് ഫിസിക്‌സ് എന്നിങ്ങനെ രണ്ട് ത്രിവത്സര ഓണേഴ്‌സ് ബി.എസ്‌.സി.

യോഗ്യത: അംഗീകൃത ബോര്‍ഡില്‍നിന്ന് പ്ലസ്ടു/തുല്യയോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.

\"\"

പി.ജി. പ്രോഗ്രാമുകൾ: മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഡേറ്റാ സയന്‍സ് എന്നിവയില്‍ എം.എസ്‌.സി. പ്രോഗ്രാമുകൾ.

യോഗ്യത: യഥാക്രമം മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ശക്തമായ അടിത്തറയുള്ള ബി.എ., ബി.എസ്‌സി., ബി. മാത്തമാറ്റിക്‌സ്, ബി. സ്റ്റാറ്റിസ്റ്റിക്‌സ്, ബി.ഇ., ബി. ടെക്. യോഗ്യതകളിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നില്‍ ശക്തമായ അടിത്തറയുള്ളവര്‍ക്ക് ഡേറ്റാ സയന്‍സ് എം.എസ്‌.സി.ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും ബാച്ചിലര്‍/മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം.

\"\"

പി.എച്ച്. ഡി പ്രോഗ്രാമുകൾ: മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ്.

പ്രവേശനരീതി: ഫിസിക്‌സ് പി.എച്ച്.ഡി. ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം മേയ് 22ന് നടത്തുന്ന പ്രവേശനപരീക്ഷകളുടെ അടിസ്ഥാനത്തിലാകും.

പ്രവേശനം നേടുന്നവര്‍ക്ക് ലഭിക്കാവുന്ന സ്‌കോളര്‍ഷിപ്പുകളുടെ വിശദാംശങ്ങള്‍ ബ്രോഷറില്‍ ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിന്: https://cmi.ac.in/

\"\"

Follow us on

Related News