JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ ഏറ്റുമാനൂർ സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോരുത്തോട്, മുരിക്കുംവയൽ പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിലായുള്ള സ്റ്റുഡന്റ് കൗൺസിലർ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലികാടിസ്ഥാനത്തിൽ 2023 മാർച്ച് 31 വരെയാണ് നിയമനം.
യോഗ്യത: എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ. ഒപ്പം സ്റ്റുഡന്റ് കൗൺസിലർ പരിശീലനം നേടിയവരായിരിക്കണം.കേരളത്തിനുപുറത്തു നിന്ന് എം.എസ്.സി സൈക്കോളജി യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് നൽകണം. കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിംഗിൽ മുൻപരിചയമുള്ളവർക്കും മുൻഗണന.
പ്രായപരിധി: 25 മുതൽ 45 വരെ.
അപേക്ഷിക്കേണ്ട വിധം: വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, മേൽവിലാസം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മേയ് 10 നകം കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്‌റ്റേഷനിലെ ഐ.റ്റി.ഡി.പി. ഓഫീസിൽ അപേക്ഷ നൽകണം.
വിശദ വിവരങ്ങൾക്ക്: ഫോൺ: 04828 202751.