പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

നിപെറിൽ പി.ജി, പി.എച്ച്.ഡി, ഇന്റഗ്രേറ്റഡ് പി.എച്ച്.ഡി: ജോയിന്റ് പ്രവേശന പരീക്ഷ ജൂൺ 12ന്

Apr 24, 2022 at 11:06 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർചിൽ (നിപെർ) പി.ജി, പി.എച്ച്.ഡി, ഇന്റഗ്രേറ്റ് പി.എച്ച്.ഡി. പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ജോയിന്റ് എൻട്രൻസ് പരീക്ഷ (നിപെർ-ജെ.ഇ.ഇ 2022) നടത്തുന്നു. അഹമ്മദാബാദ്, ഗുവാഹത്തി, ഹാജിപുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, എസ്.എ.എസ്. നഗർ എന്നീ കേന്ദ്രങ്ങളിലായാണ് പ്രവേശനം. ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ ജൂൺ 12ന് നടക്കും. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് മൂന്ന് ആണ്.

അപേക്ഷാ ഫീസ്: 3000 രൂപ. എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 1500 രൂപ.

\"\"

കേന്ദ്രങ്ങളും കോഴ്സുകളും ഒഴിവുകളും

അഹമ്മദാബാദ്: എം.എസ്. ഫാം. (ബയോടെക്നോളജി- 15, കെമിസ്ട്രി- 22, മെഡിക്കൽ ഡിവൈസസ്- 16, നാച്വറൽ പ്രോഡക്ട്സ്- 16, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്- 23, ഫാർമസ്യൂട്ടിക്സ് – 24, ഫാർമക്കോളജി ആൻഡ് ടോക്സികോളജി- 23, എം.ബി.എ. ഫാം. ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റ്- 26.

ഗുവാഹത്തി: എം.എസ്. ഫാം. (ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി- 19, ബയോടെക്നോളജി- 15, ഫാർമസ്യൂട്ടിക്സ്- 24, ഫാർമസ്യൂട്ടിക്സ് അനാലിസിസ്- 27, മെഡിസിനൽ കെമിസ്ട്രി- 15), എം. ഫാം. (ഫാർമസ്യൂട്ടിക്കൽ ടെക്നോളജി (ഫോർമുലേഷൻസ്)- 14, ഫാർമസി പ്രാക്ടിസ്- 14), എം.ടെക്. മെഡിക്കൽ ഡിവൈസസ്- 16.

\"\"

ഹാജിപുർ: എം.എസ്. ഫാം. (ബയോടെക്നോളജി- 19, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി- 18, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്- 13, ഫാർമസ്യൂട്ടിക്സ്- 13, റെഗുലേറ്ററി ടോക്സിക്കോളജി- 10, എം.ഫാം. ഫാർമസി പ്രാക്ടിസ്- 18.

ഹൈദരാബാദ്: എം.എസ്. ഫാം. മെഡിസിനൽ കെമിസ്ട്രി- 15, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്- 15, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി- 20, ഫാർമസ്യൂട്ടിക്സ്- 21, റെഗുലേറ്ററി ടോക്സികോളജി- 10, നാച്വറൽ പ്രോഡ്ക്ട്സ്- 9, ഫാർമകോ ഇൻഫർമാറ്റിക്സ്- 10, റെഗുലേറ്ററി അഫയേഴ്സ്- 10. എം.ടെക്. ഫാം. ഫാർമസ്യൂട്ടിക്കൽ ടെക്നോളജി- 15, എം.ടെക്. മെഡിക്കൽ ഡിവൈസസ്- 9, എം.ബി.എ. ഫാം- 41.

\"\"

കൊൽക്കത്ത: എം.എസ്. ഫാം, എം.ടെക്.

റായ്ബറേലി: എം.എസ്. ഫാം.

എസ്.എ.എസ്. നഗർ: എം.എസ്. ഫാം, എം.ടെക്. ഫാം, എം. ഫാം, എം.ടെക്, എം.ബി.എ. ഫാം.

വിജ്ഞാപനവും ഇൻഫർമേഷൻ ബ്രോഷറും കാണുന്നതിന്: https://niperhyd.ac.in

Follow us on

Related News