JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: കേരള ആരോഗ്യ സര്‍വകലാശാലയുടെ അവസാനവര്‍ഷ ബാച്ചലര്‍ ഇന്‍കാര്‍ഡിയോ
വാസ്‌കലര്‍ ടെക്‌നോളജി (ബി.സി.വി.റ്റി) പരീക്ഷയില്‍ ഇത്തവണയും റാങ്കുകള്‍ കോട്ടയം മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ആദ്യ റാങ്കുകള്‍ കോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കുന്നത്. ഇത്തവണ ആദ്യ നാല് റാങ്കുകളും ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ക്കാണ്. ഒന്നാംറാങ്ക് കോഴിക്കോട് വടകര തീര്‍ത്ഥം വീട്ടില്‍ ചന്ദ്രന്‍ മണ്ടോട്ടി -ശ്രീജ ദമ്പതികളുടെ മകള്‍ അരുണിമ ചന്ദ്രനും, രണ്ടാം റാങ്ക് ഇടുക്കി കട്ടപ്പന മുണ്ടയ്ക്കല്‍ ജോസഫ്- സിന്ധു ദമ്പതികളുടെ മകള്‍ ക്രിസ്റ്റീന ജോസഫിനുമാണ്.
മൂന്ന്, നാല് റാങ്കുകള്‍ നേടിയ മിടുക്കികള്‍ മലപ്പുറം ജില്ലക്കാരാണ്. മൂന്നാം റാങ്ക് പെരിന്തല്‍മണ്ണ കരിങ്കല്ലത്താനി കരിങ്കല്ലത്താനി വാളലില്‍ കട്ടേക്കാട്ട് വീട്ടില്‍ ഷംസുദീന്‍-റംല ദമ്പതികളുടെ മകള്‍ വി.കെ റോഷ്‌നക്കും നാലാം റാങ്ക് മലപ്പുറം വളാഞ്ചേരി പുഴക്കല്‍ മുഹമ്മദ് അലി -ഫാത്തിമദമ്പതികളുടെ മകള്‍ ഹിബ തസ്‌നിക്കുമാണ്.