പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

ലക്ഷം രൂപ പിഴ അടക്കണം;ഗവേഷണ പ്രബന്ധം സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല

Apr 14, 2022 at 4:16 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂര്‍: ഗവേഷണ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍ വൈകിയവരെ കണ്ണീര് കുടിപ്പിക്കുന്ന തീരുമാനവുമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കറ്റ്. പ്രബന്ധം സമര്‍പ്പിക്കാന്‍ നേരത്തെ നല്‍കിയ സമയപരിധികള്‍ പാലിക്കാതിരുന്നവര്‍ ഇനി പ്രബന്ധം സമര്‍പ്പിക്കുന്നതിനൊപ്പം ഒരു ലക്ഷം രൂപ പിഴയടക്കണമെന്നാണ് സര്‍വകലാശാല തീരുമാനം. അധികസമയം അനുവദിച്ചിട്ടും ഗവേഷണം പൂര്‍ത്തീകരിക്കാത്തവരാണ് പിഴ അടക്കേണ്ടത്. ഭീമമായ സംഖ്യ പിഴത്തുകയായി തീരുമാനിച്ചതാണ് ഇരുട്ടടിയാവുന്നത്.

\"\"

പ്രതിസന്ധി കാലത്ത് കനത്ത തുക ഈടാക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉര്‍ന്ന് തുടങ്ങിയിട്ടുണ്ട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളാണ് പ്രബന്ധങ്ങള്‍ വൈകാന്‍ പ്രധാന കാരണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അദ്ധ്യാപകരുടെയും ഗൈഡുമാരുടെയും നിസ്സഹകരണവും വൈകലിന് കാരണമാവുന്നുണ്ട്. ഇവയൊന്നും പരിഗണിക്കാതെ ഗവേഷകരെ മാത്രം കുറ്റപ്പെടുത്തുന്ന രീതിയിലായി പുതിയ തീരുമാനമെന്ന് ആക്ഷേപമുണ്ട്. പലരും താല്‍ക്കാലിക ജോലിക്കാരും മറ്റും ആയതിനാല്‍ പുതിയ ഫൈന്‍തുക ബാലികേറാമലയായി മാറിയിരിക്കുകയാണ്.

\"\"


2020 മാര്‍ച്ച് 24 വരെയുണ്ടായിരുന്ന കാലാവധി കഴിഞ്ഞിട്ടും പ്രബന്ധം സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന ഗവേഷകരെയാണ് പുതിയ തീരുമാനം സബാധിക്കുക. മേഴ്‌സി ചാന്‍സ് എന്ന നിലയില്‍ ജൂണ്‍ 30വരെ ഇപ്പോള്‍ പുതിയ സമയം അനുവദിച്ചിട്ടുണ്ട്.

Follow us on

Related News