JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: ഒരേ സമയം രണ്ട് ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിക്കാൻ സാധിക്കുന്ന വിധത്തിൽ യു.ജി.സി വരുത്തുന്ന പരിഷ്ക്കാരം നിലവിലെ വിദ്യാർത്ഥികൾക്കും ഉപകാരപ്പെടും. ബിരുദതലത്തിൽ രണ്ട്, മൂന്ന് വർഷങ്ങളിൽ എത്തിയിട്ടുള്ളവർക്കും രണ്ടാംവർഷ പി.ജി കാർക്കും പുതിയ കോഴ്സുകളിൽ ചേരാനാവും. പരിഷ്ക്കാരം സംബന്ധിച്ച മാർഗരേഖ യു.ജി.സി ഇന്ന് പുറത്തിറക്കും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന നടപടികളുമായാണ് യു.ജി.സി മുന്നോട്ട് വന്നിട്ടുള്ളത്.
സയൻസ്- ആർട്സ് ഭേദമില്ലാതെ ഏത് വിഷയവും ഒരേസമയം പഠിക്കാമെന്നതാണ് പദ്ധതിയുടെ എടുത്തുപറയാവുന്ന സവിശേഷത. ഒരേസമയം വ്യത്യസ്ത വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരാകുക വഴി കൂടുതൽ തൊഴിൽ അവസരങ്ങൾ തേടിയെത്തും.