JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും നെറ്റ് പരീക്ഷകള്‍ ലയിപ്പിച്ചാവും നടത്തുകയെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍. യു.ജി.സി അധ്യക്ഷന്‍ ജഗദേഷ് കുമാര്‍ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ ജൂണ്‍ രണ്ടാംവാരത്തിനുള്ളില്‍ നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
2021 ഡിസംബറിലെയും 2022 ജൂണിലെയും പരീക്ഷകള്‍ ലയിപ്പിച്ചാണ് നടത്തുക. വിശദ വിവരങ്ങള്‍ പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. 2020 ഡിസംബറിലെയും 2021 ജൂണിലെയും പരീക്ഷകളും ലയിപ്പിച്ചാണ് നടത്തിയിരുന്നത്.