പ്രധാന വാർത്തകൾ
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15

വിവിധ നിയമനങ്ങൾക്കുള്ള പി.എസ്.സി അഭിമുഖം: ഏപ്രിൽ 20മുതൽ തുടങ്ങുന്നു

Apr 12, 2022 at 9:51 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: സാങ്കേതിക വിദ്യഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ)- പട്ടികവർഗ്ഗം (എഞ്ചിനീയറിങ് കോളേജുകൾ) (കാറ്റഗറി നമ്പർ 108/2020) തസ്തികയിലേക്ക് 2022 ഏപ്രിൽ 20ന് രവിലെ 8.30 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
വിവര പൊതുജന സമ്പർക്ക വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ (കാറ്റഗറിനമ്പർ 534/2017) തസ്തികയിലേക്ക് 2022 ഏപ്രിൽ 21, 22, 27, 28, 29 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ചുരുക്കപട്ടികയിലുൾപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പാഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ അയച്ചിട്ടുണ്ട്. ഏപ്രിൽ 18വരെ അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).


വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (മലയാളം മീഡിയം)
(കാറ്റഗറി നമ്പർ 516/2019) തസ്തികയുടെ അവസാനഘട്ട അഭിമുഖം 2022 ഏപ്രിൽ 20, 21, 22, 27 തീയതികളിൽ പി.എസ്.സി. വയനാട് ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈൽ സന്ദേശം, എസ്.എം.എസ്. എന്നിവ മുഖേന നൽകിയിട്ടുണ്ട്. അഭിമുഖത്തിന് ഹാജരാകുന്നവർ പി.എസ്.സി.യുടെ വെബ്സൈറ്റിൽ നിന്നും കോവിഡ് 19
ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യേണ്ടതാണ്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാൻ പാടുള്ളൂ. അഭിമുഖത്തിന് ഹാജരാകുന്നവർ ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിക്കണമെന്ന നിബന്ധന
ഒഴിവാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ വ്യക്തിവിവര കുറിപ്പ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യേണ്ടതാണ്. പി.എസ്.സി. വെബ്സൈറ്റ്, ഇന്റർവ്യൂ ഷെഡ്യൂൾ, അനൗൺസ്മെന്റ് ലിങ്കുകൾ
എന്നിവ പരിശോധിക്കേണ്ടതാണ്.

\"\"

Follow us on

Related News