JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ലഖ്‌നൗ (ഉത്തര്‍പ്രദേശ്): പന്ത്രണ്ടാം ക്ലാസ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ വിരുതന്‍ വില്‍പ്പന നടത്തിയത് 25000രൂപക്ക് മുതല്‍. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വകാര്യ കോളേജ് മാനേജരായ നിര്‍ഭയ് നാരായണ്‍ സിംഗ് ആണ് പൊലീസ് പിടിയിലായത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തെ 75 ജില്ലകളിലായി മാര്‍ച്ച് 30 ന് പന്ത്രണ്ടാം ക്ലാസിലെ സംസ്ഥാന ബോര്‍ഡ് ഇംഗ്ലീഷ് പരീക്ഷ നടത്തിയിരുന്നു.

രണ്ടാം ഷിഫ്റ്റില്‍ നടക്കേണ്ട ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് 24 ജില്ലകളിലെ പരീക്ഷ സര്‍ക്കാര്‍ റദ്ദാക്കേണ്ടി വന്നു. അധ്യാപകരെ ഉപയോഗിച്ച് ചോര്‍ത്തിയ ചോദ്യ പേപ്പര്‍ പകര്‍പ്പുകള്‍ പിന്നീട് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുകയായിരുന്നു. 25,000 മുതല്‍ 30,000 രൂപ വരെയാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയിരുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു.