കണ്ണൂർ: ദക്ഷിണമേഖല അന്തർ സർവകലാശാല വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ സർവകലശാലയ്ക്ക് മൂന്നാം സ്ഥാനം.ഇതോടെ അഖിലേന്ത്യാ ചെസ് ടൂർണമെൻ്റിന് യോഗ്യതയും നേടി. ചെന്നൈ എസ്ആർഎം സർവകലാശാലയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ മദ്രാസ് സർവകലാശാല ഒന്നാമതും എസ് ആർ എം രണ്ടാം സ്ഥാനവും നേടി. ഏഴ് മത്സരങ്ങളിൽ 5 ജയവും ഒരു സമനിലയുമായി 11 പോയിൻ്റോടെയാണ് നേട്ടം. ഒന്നാമതെത്തിയ മദ്രാസ് സർവകലാശാലയ്ക്ക് 14 ഉം രണ്ടാമതെത്തിയ എസ് ആർ എം സർവകലാശാലയ്ക്ക് 12 ഉം പോയിൻറാണ് ലഭിച്ചത്.
കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ...